Saturday, March 6, 2010

"രണ്ടു മിനിട്ട്".

ക്ലോക്കിന്‍റെ സൂചിമുന പിന്നില്‍ കുത്തുന്നു ,
അറിയാതെ ഞാന്‍ എന്‍റെ വേഗം കൂട്ടുന്നു.
മൂക്കിന്‍ തുമ്പത്തെ ഫ്രെയിം ലെസ്സ് കണ്ണടയില്‍
എന്‍റെ ലക്ഷ്യത്തിന്‍ ചിത്രം മാത്രം തെളിയുന്നു.
വിലകൂടിയ കണ്ണട പരഞ്ഞുണ്ടാക്കിയതാണ് ഞാന്‍ ,
ചുറ്റിലും മറ്റൊന്നും തെളിയാതിരിക്കുവാന്‍.
കാതിലെക്കൊന്നും കയറാതിരിക്കുവാന്‍
ഹെഡ്സെറ്റ് ഒരെണ്ണം കാതില്‍ പാടിതകര്‍ക്കുന്നു,
'അല്ലിയാംബാലിന്‍ ' റീമിക്സ് ഗാനം.
കഴുത്തിലെ പാമ്പ് പിടുത്തം മുറുക്കുന്നു
ശ്വാസം വലിക്കുന്ന സമയം കുറയ്ക്കാന്‍ .
തെളിയില്ലോന്നും കണ്ണില്‍
പുകയുന്ന തലയുമായി നില്‍ക്കുന്ന ബോസല്ലാതെ
ആ ചൂടെനിക്കും പകര്‍ന്നു കഴിഞ്ഞു,
പ്രേമവും സ്നേഹവും കുക്കറില്‍ വേവുന്നു .
ശീലങ്ങലെല്ലാം മാറുന്നു അനുദിനം,
വാച്ചിലെ നോട്ടമല്ലാതെ എല്ലാം.
ഭുമിയുടെ കറക്കം അറിയുന്നില്ല ഞാന്‍
ഓഫീസ് കാബിനില്‍ കമ്പ്യൂട്ടര്‍നു മുന്നിലെ
കറക്കമല്ലാതെ ഒന്നും.
സൂര്യനും ചന്ദ്രനും ഉദിക്കുന്നില്ല അവിടെ,
ഓരോ കറക്കത്തിലും
നീലിച്ച മോണിട്ടര്‍ മാത്രം .
ഉറക്കത്തില്‍ സ്വപ്നങ്ങള്‍ കാണാതിരിക്കുവാന്‍
ഉറക്കം തന്നെ കുറച്ചു ഞാന്‍ ,
പകരം ഉറക്കഗുളികയില്‍ ബോധം കെടുന്നു.
ഫോണിലെ ശബ്ധമല്ലാതെ, ഓര്‍മ്മയില്ല
അമ്മയുടെ മുഖവും കയ്പുണ്ന്യവും.
സഹനങ്ങള്‍ക്കെല്ലാം വിലയായി
അക്കൌണ്ടില്‍ അക്കങ്ങള്‍ പെരുകുന്നു,കുമിയുന്നു .
എനിക്ക് ചുറ്റിലും തീര്‍ക്കുന്നു ഞാന്‍
ചില്ല് കൊണ്ടെന്ന പോല്‍ ഒരു ലക്ഷ്മണഗോളം.
എന്നോടൊപ്പം നിങ്ങുന്നു ,പക്ഷെ
പുറത്തു കടക്കുവാന്‍ ആവതില്ല,
ഞാന്‍ അതിനു മുതിര്‍ന്നുമില്ല .
*******************************************************************
ഇന്ന് ഞാന്‍ പതിവിലും വയ്കിയിരുന്നു,
ബസ് കാത്തു നില്‍ക്കുവാന്‍ തുടങ്ങിയ നേരം.
എങ്കിലും ആ കാഴ്ച കണ്ണില്‍ ഉടക്കി,
ഫ്രെയിം ലെസ്സ് കണ്ണട ധര്‍മ്മം മറന്നു.
റോഡിന്‍റെ മറുപുറം ഒരു കുഞ്ഞ്,
ഇരുന്നു കരയുന്നു . പിച്ചയ്ക്കായല്ല,
ചലനമറ്റ അമ്മയുടെ ജഡത്തിനു മുന്നില്‍.
എന്നേക്കാള്‍ വേഗത്തിലോടുന്നവരൊന്നും
ആ കുട്ടി നീട്ടുന്ന കരം കണ്ടതില്ല,
കണ്ടതായി ഭാവിച്ചതില്ല .
ആ കുഞ്ഞ് കണ്നെന്റെ കണ്ണില്‍ ഉടക്കി,
നീട്ടിയ കയ്യുമായി ഓടി വന്നു.
കയ്യ് ഞാന്‍ തൊട്ടില്ല , കണ്ണുനീര്‍ തുടച്ചില്ല,
പാഞ്ഞു പോയൊരു കാറെന്നെ
അതിനു സമ്മതിച്ചില്ല,
ഇളം ചൂടുചോരയെന്‍ മുഖത്തേക്ക്
ചീറ്റിച്ചു കൊണ്ട് .
ആ ചോരയില്‍ കുതിര്‍ന്നെന്റെ,
കണ്ണട ചില്ലാകെ തകര്‍ന്നു പോയി.
കഴുത്തില്‍ മുറുകിയ പാമ്പിന്റെ
പിടുത്തം ഒരു നേരത്തേക്ക് അയഞ്ഞു പോയി.
ലക്ഷ്മണഗോളവും പൊട്ടിച്ചെറിഞ്ഞു,
ചോരയില്‍ കുതിര്‍ന്നവളെ
ഞാന്‍ വാരിയെടുത്തു.
******************************************************************
ആശുപത്രിയില്‍ നിന്നും നടന്നുനീങ്ങുപോഴും
പുകയുന്ന ബോസ്സിന്റെ തല ഞാന്‍ ഓര്‍ത്തില്ല,
വെള്ളയില്‍ പൊതിഞ്ഞ
ആ കുഞ്ഞ് ശരീരവും ഓര്‍ത്തില്ല.
നീട്ടിയ എന്‍റെ കയ്യ് തട്ടിമാറ്റി പാഞ്ഞ
വാഹനങ്ങളെയോ,
ഇരുകാലി ജനധുക്കലെയോ ഓര്‍ത്തില്ല.
ഡോകടര്‍ പറഞ്ഞ
ആ വാചകം മാത്രം ഓര്‍ത്തു ഞാന്‍,
"രണ്ടു മിനിട്ട് മുന്പേ വന്നെങ്കില്‍".
അതുവരെ ഞാന്‍ ഓടി തോല്പിച്ച
വാച്ചിന്റെ ചിരി സഹിക്കാതെ,ഞാന്‍
അതിനെ ഓടയില്‍ ഒഴുക്കി.
അഴുകിയ വെള്ളത്തില്‍ മുങ്ങുപോഴും,
അതെന്നെ പരിഹസിച്ചു ചിരിച്ചിരുന്നു.
"രണ്ടു മിനിട്ട്"

Friday, February 26, 2010

എനിക്കെന്‍റെ ഗ്രാമം അന്ന്യമാകുന്നു ..........

എനിക്കെന്‍റെ ഗ്രാമം അന്ന്യമാകുന്നു ..........
അതെ ഞാന്‍ നടന്നു പഠിച്ച ഇടവഴിയിലെ മണ്ണിനോടെന്നെ മറക്കാന്‍ ടാറും മെറ്റല്‍ ചീളും പറയുന്നു...........
മുറ്റത്തെ തുളസിയും തെച്ചിയും പിച്ചിയും രാത്രിയില്‍ പൂക്കുന്ന മുല്ലയുടെ ഗന്ധവും സോപ്പിന്‍ കവറിനുള്ളില്‍ കുടുങ്ങി കിടക്കുന്നു .......
എനിക്ക് മുകളില്‍ കുട നിവര്‍ത്തിയ മരത്തിന്‍റെ കടക്കല്‍ കോടാലി വാള്ത്തലയില്‍ സൂര്യന്‍ എന്നെ കളിയാക്കി ചിരിക്കുന്നു .........
മഴാവില്ല് തെളിഞ്ഞ മാനത്തെ കാണാന്‍ കൊണ്ക്രീട്ടു കാടെന്നെ സമ്മതിക്കുന്നില്ല ...........
വെള്ളിതിളക്കം പേറി ഒഴുകിയ 'അകലാപുഴ'യില്‍ നിന്നും വെള്ളിനിറവും കൊലുസിന്റെ കിലുക്കവും അകന്നു പോകുന്നു..
നേരം പുലര്‍ന്നാലും തീരാത്ത മണ്ണട്ടകളുടെ കച്ചേരി കാതുകള്‍കെന്നോ അന്ന്യമായി തീര്‍ന്നു .........
നിലവിളക്കിനു മുന്നിലെ നാമജപത്തിന് സീരിയലിലെ കള്ളകരച്ചിലിനായി വഴിമാറി നില്‍ക്കേണ്ടി വന്നു.......
നീലിച്ച മാനം ചേറില്‍ കുതിര്ന്നാകെ തവിട്ടുനിറമായി.............
പെട്ടന്ന് ഒരു സാധനം തീര്‍ന്നാല്‍ ഓടി പോകുമായിരുന്ന അയല്‍വീടിലെ വാതിലിനു മുന്നില്‍ കൂടുതല്‍ സുരക്ഷക്കായി ഗ്രില്ലുകള്‍ സ്ഥാനം പിടിച്ചു .........
വേനല്‍ മഴയിലെ മണ്ണിന്‍റെ ഗന്ധം ഇന്നെന്‍റെ മുക്കിനു ഓര്‍ത്തെടുക്കാന്‍ വയ്യാതെയായി ..........
ഓണത്തിന് ചുറ്റിലും കാണുന്ന പലതരം വര്‍ണ്ണവും സുഗന്ധവും തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കാന്‍ പോലും കഴിയുന്നില്ല .............
പാടം കടന്നു വരാറുള്ള ഓണപോട്ടനും ഓണത്തിനെ കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മാത്രമായി സ്ഥാനം പിടിച്ചു...........
പുരമേയാലും ഓലമടയലും ഓലഏറും കോണ്ക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിന് പിന്‍വാങ്ങി നിന്നു..........
അമ്മിക്കല്ലും കറുത്തിരുണ്ട കറിചട്ടിയും വെള്ളം കോരുന്ന പാള തോട്ടിയും വിറകു പുരക്കും പുറത്തായി സ്ഥാനം പുതുക്കി ................
കറി, ചട്ടിക്കു അടിയില്‍ പിടിച്ചോ എന്നോര്‍ത്തുള്ള അമ്മയുടെ ആധി കുക്കറിന്റെ വിസില്‍ എണ്ണലിലേക്ക് മാറി പോയി ..........
കര്‍ക്കിടകകഞ്ഞിയും പൊടിയിടിക്കലും കുത്തക
ഫാക്ടറികളില്‍ സീസണ്‍ കാത്തു കിടക്കുന്നു ....
കത്തിനായുള്ള കാത്തിരിപ്പും കമ്പി അടിക്കലും ഒരു കൊച്ചുസെല്ലില്‍ മാത്രമായി ..........
നേരത്തെ ഉറങ്ങിയും നേരത്തെ ഉണര്‍ന്നും ശീലിച്ച എന്‍റെ ഗ്രാമം ഇന്ന് വയ്കി ഉറങ്ങിയും വയ്കി ഉണര്‍ന്നും ശീലം മാറ്റുന്നു.......
ചാരിത്ര്യം നശിച്ചു തല കുമ്പിട്ടു നില്‍ക്കുന്നവള്‍ അല്ലിവള്‍.........., മുടിയില്‍ ചായം പുരട്ടിയും ചുണ്ടില്‍ ലിപ്സ്ടിക്കു തേച്ചും ഓടുന്ന നാടിനു പിന്നാലെ ഓടുന്നവള്‍ അണിവല്‍, എന്‍റെ ഗ്രാമം (ആയിരുന്നു )..........
എന്നാലും നിന്നെ ഞാന്‍ സ്നേഹിക്കുന്നു ,എവിടെയും കിട്ടാത്ത സുരക്ഷിതത്വം നിന്‍റെ മടിയില്‍ മാത്രം എനിക്ക് കിട്ടുന്നു . അവിടെ മാത്രം ഞാന്‍ ദുസ്വപ്നം കാണാതെ ഉറങ്ങുന്നു . ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ തന്നു നീ ,സ്വപ്‌നങ്ങള്‍ നെയ്യാന്‍ കൂട്ട് നിന്നു നീ ......... ആ നിന്നെ ഞാന്‍ എങ്ങനെ വെറുക്കും????? എങ്ങനെ മറക്കും????? എല്ലാവരും മാറുമ്പോള്‍ നീയും മാറിയത് ഒരിക്കലും ഒരു തെറ്റല്ല , അല്ലെങ്കിലും നീ മാറിയതല്ലല്ലോ ഞങ്ങള്‍ നിന്നെ മാറ്റിയതല്ലേ ...........
എങ്കിലും...................

Friday, February 12, 2010

ഈ പ്രണയം

ഇനി രണ്ടു നാളുകള്‍ കൂടി ........ പ്രേമിക്കുന്നവര്‍ക്കായി വിദേശികള്‍ (ഇപോള്‍ നമ്മളും ) തെരെഴുതി കൊടുത്ത ആ ദിനം പുലരാന്‍. പ്രേമമില്ലതവര്‍ക്കും കുളിര് കോരുന്ന ആ ദിനത്തിന് പക്ഷെ എന്ത് അര്‍ത്ഥമാണെന്ന് എനിക്ക് അറിയാനാകുന്നില്ല . ആ ഒരു ദിനത്തില്‍ മാത്രം ഉണ്ടാകുന്നതാണോ ഈ പ്രണയം ??
അല്ലെങ്ങില്‍ ഈ ദിനത്തില്‍ വീണ്ടും ഓര്‍മ പുതുക്കെണ്ടാതാണോ ഈ പ്രണയം????
ചോദ്യം കേട്ടു അന്ധിക്കേണ്ട ഇത് ഒരു മൂരാച്ചിയുടെ യാഥാസ്ഥിതികമായ ചോദ്യമല്ല . പത്തു പത്തൊന്‍പതു കൊല്ലം ഈ ഭുമിയില്‍ ജീവിച്ചിട്ടും പത്തു പതിനാല് കൊല്ലം പല സ്ഥാപനകളിലും ,സ്ഥലകളിലും പഠിച്ചിട്ടും ,ആര്‍ക്കും എന്നൂട് തോനാത്ത , എനിക്ക് പലരോടും തോനിയിട്ടുള്ള ആ വികരതോടുള്ള ഒരു ചെറിയ വെറുപ്പ്‌.
പക്ഷെ ആ വികാരത്തെ കുറ്റം പറയാനും ആകുന്നില്ല അവന്‍ ആരുടെയെങ്ങിലും ഉള്ളില്‍ ഉണ്ടോന്നു ഞാന്‍ ആരോടും ചോദിച്ചിട്ടില്ല . എന്റെ ഉള്ളില്‍ പലരോടുമായി അവന്‍ ഇളക്കി വിട്ട അലകളെ ഞാന്‍ തിരിച്ചരിഞ്ഞെങ്ങിലും എനിക്ക് ചുറ്റിലും ഉള്ള അനുഭവങ്ങളിലും ആളുകളിലും തട്ടി അത് തിരിച്ചു വരികയാണ്‌ ചെയ്തത് . കാരണം ഞാന്‍ അത്തരത്തില്‍ ഉള്ള അനുഭവങ്ങളാലും ആളുകളെ കൊണ്ടും തീര്‍ക്കപെട്ട ഒരു കിണര്‍നു അകത്തായിരുന്നു ഞാന്‍..... ഇന്ന് പക്ഷെ കോളേജില്‍ ഉണ്ടായ പ്രളയത്തില്‍ ഒളിച്ചു വന്ന വെള്ളത്തില്‍ പൊങ്ങി പൊങ്ങി വന്നു ഞാന്‍ കിണറിനു പുറതെതിയിരിക്കുന്നു.
പക്ഷെ കിനരിനകത്തു കണ്ട വെള്ളപൊക്കം പുറതെതിയപ്പോ കണ്ടില്ലെന്നു മാത്രമല്ല അവിടെ കുടിക്കാന്‍ പോലും വെള്ളം ഇല്ല . ഉള്ള വെള്ളത്തില്‍ മുഴുവല്‍ ചളി കലര്‍ന്നിരിക്കുന്നു . ആ ചളിയില്‍ കാല് കുത്താന്‍ ഇഷ്ട്ടമില്ലതതിനാല്‍ ആ കിണറ്റിന്‍ കരയില്‍ ഇരിക്കുകയാണ് ഞാന്‍ .
പ്രണയദിനത്തില്‍ ആഘോഷിക്കുന്ന എന്റെ ഒപ്പക്കാര്‍ക്ക് മുന്നില്‍ ചെറിയ കുശുമ്പോടെ , അസുയയോടെ ..............

Tuesday, February 9, 2010

thudakkam.....chilappol odukkavum

innu kannadiyil njan ente rupam kandilla.... nalukalkku munne ee mangal njan sradhichayirunnu...ennal innathu athinte poornnathayil enikku munnil poornnamayi manju poyi... ente kannadikku prayam eriyathinal pattiyathanennu karuthi puthiyathum pazayathumaya kannadikal mari mari nookki, onnilum njan illayirunnu.... thelinja vellathilum ,sooryante chuvattil muttathum thiranju..... nizal polum kananillaaaa....... enikku munne nadanna nizal innu enikku pinnil polum illathayirikkunnu...... uchayayathinal kalchuvattilum nookki.... olichu thudangiya mannukal mathram.......avasanam njan kandu ennnee...masangalkku munne ente kayyil ninnum thakarnna pazaya oru kannadiyil...... kalil tharaykkathirikkan ,muttathe mulayil kootti vacha aa kannadi kashnangalil njan enne palathayi kanduu.......