Monday, March 17, 2014

മലേഷ്യന്‍ വിമാനം എവിടെ ഉണ്ടെന്നു എനിക്കറിയാം


               എന്നാലും ആ വിമാനം എങ്ങോട്ട് പോയി...???
വല്ലാത്ത ഒരു സംഭവം ആയി പോയി. ലോക പോലീസ് അയ അമേരിക്കയും പിന്നെ എല്ലാ നറുക്ക് നുറുക്ക് രാജ്യങ്ങളും അഭിപ്രായം പറയുന്നത് അല്ലാതെ ഒന്നും ശരിയാവുന്നില്ല. ആര് പറയുന്ന അഭിപ്രായവും ശരിയാകാത്ത സ്ഥിതിക്ക് എനിക്ക് എന്‍റെ അഭിപ്രായവും പറയാലോ....

               രണ്ടു സാദ്ധ്യതകള്‍ ആണ് ഉള്ളത്. ഒന്നുകില്‍ വിമാനം യന്ത്രത്തകരാര്‍ മൂലമോ മറ്റോ തകര്‍ന്നു വീണു.അല്ലെങ്കില്‍ വിമാനം തട്ടിയെടുക്കപ്പെട്ടു . എന്തായാലും വിമാനം യന്ത്ര തകരാര്‍ മൂലം തകര്‍ന്നു വീണില്ല എന്നാ കാര്യം ഇപ്പൊ ഏകദേശം ഉറപ്പായിട്ടുണ്ട്. കാരണം വിമാനത്തില്‍ നിന്നും അതിന്‍റെ വാര്‍ത്താവിനിമയ സംവിധാനത്തിലെ ബന്ധം നഷ്ട്ടപെട്ട ശേഷവും "എവെരി തിംഗ് ഈസ്‌ ഓള്‍ റൈറ്റ് , ഗുഡ് നൈറ്റ്‌ " എന്ന് സന്ദേശം അയച്ചിട്ടുണ്ട് , രണ്ടു പൈലറ്റ്മാരില്‍ ഒരാള്‍ ( സഹ പൈലറ്റ്‌ ആണെന്ന് സംശയം ഉണ്ട് ). അത് മാത്രം അല്ല. സാധാരണ വിമാനമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു സഞ്ചരിച്ച വിമാനം  മിലട്ടറി റഡാറില്‍ പതിയുകയും ചെയ്തിട്ടുണ്ട്. അതിനൊപ്പം മറ്റൊരു കാര്യം കൂടെ അമേരിക്ക , ഇന്ത്യ , ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങള്‍ സമുദ്രത്തിന്റെ അടിയില്‍ നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലല്ലോ. അപ്പൊ ഒരു കാര്യം ഉറപ്പാക്കാന്‍ സാധിക്കും. വിമാനം തകര്‍ന്നു വീണിട്ടില്ല. വിമാനം ബോധപ്പൂര്‍വ്വം ദിശ മാറ്റി സഞ്ചരിപ്പിച്ചത് ആണ്. അപ്പോള്‍ വിമാനം ബോധപൂര്‍വ്വം തട്ടിയെടുത്തു എന്നാ അനുമാനത്തില്‍ മുന്നോട്ടു പോകാം. ഇനി അത് എങ്ങോട് പോയി എന്നതാണ് കണ്ടെത്തേണ്ടത്‌.

                   വിമാനത്തില്‍ ചൈന യിലെ ബിജിംഗ് വരെ സഞ്ചരിക്കുവാന്‍ ആവശ്യമായ ഇന്ധനം ഉണ്ടായിരുന്നു. കോലാലംപൂര് നിന്നും ഏകദേശം 2700 mi അകലെ ആണ് ബീജിംഗ് വിമാനത്താവളം . അപ്പൊ ആ ഒരു ദൂരപരിധിയില്‍ (2700 mi ) വിമാനം സഞ്ചരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ അത് ഒരിക്കലും നേര്‍ രേഖാ പാതയില്‍ ആവണം എന്നില്ല. കാരണം തുടര്‍ച്ചയായ പാതയില്‍ വിമാനം ദീര്‍ഘ ദൂരം സഞ്ചരിക്കുക ആണെങ്കില്‍ അത് ഏതെങ്കിലും റഡാറിലോ , ഉപഗ്രഹങ്ങളിലോ പതിയാന്‍ സാധ്യത കൂടുതല്‍  ആണ്. പ്രത്യേകിച്ച് ഇന്ത്യ , ചൈന തുടങ്ങിയ രാജ്യങ്ങളെ ഇമാചിമ്മാതെ നോക്കി കൊണ്ടിരിക്കുന്ന അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ഉള്ളപ്പോള്‍. അപ്പോള്‍ വിമാനം ഒന്നില്‍ കൂടുതല്‍ ദിശാമാറ്റങ്ങള്‍ വരുത്തിയാകണം യാത്ര ചെയ്തത് എന്നാ കാര്യവും ഉറപ്പിക്കാന്‍ സാധിക്കും.  താഴെ ചിത്രത്തില്‍ കാണുന്ന വിധം വിമാനം ഒരു "U" ടേണ്‍ എടുത്താണ് സാധാരണ ദിശയില്‍ നിന്നും മാറി സഞ്ചരിച്ചത് എന്ന് ഏകദേശം വ്യക്തം ആണ്. വീണ്ടും ഒരു ടേണ്‍ എടുത്ത വിമാനം ആന്‍ഡമാന്‍ ദീപ് ലക്ഷ്യമാക്കി സഞ്ചരിച്ചതായും മനസ്സിലായിട്ടുണ്ട്. ആന്‍ഡമാന്‍ ദീപിലേക്ക് നീങ്ങി കൊണ്ടിരുന്നപ്പോള്‍ ആണ് മിലിട്ടറി റഡാറില്‍ കുടുങ്ങിയത്. ബോധപൂര്‍വ്വം ദിശ മാറ്റി സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടവര്‍ പിന്നീട് അങ്ങോട്ടേക് പോകില്ല എന്ന കാര്യവും ഉറപ്പാണ്‌. കാരണം പിന്നീട് വിമാനത്തെ കുറിച്ച് അന്വേഷണം വന്നാല്‍ ആദ്യം തിരയുക ആ ദ്വീപുകള്‍ ആവും.  അത് കൊണ്ട് ആ പാതയില്‍ വെച്ച് തന്നെ മറ്റൊരു ദിശാ വെതിയാനം കൂടെ വിമാനം നിയന്ത്രിച്ചിരുന്നവര്‍ ചെയ്തിരുന്നിരിക്കണം. എന്തായാലും അതോടെ വിമാനത്തിലെ ഇന്ധനത്തെ കുറിച്ച് ചിന്ത ഉയര്‍ന്നു വരും. കാരണം ബാക്കി ഇന്ധനത്തിന് വേണം മറ്റൊരു സ്ഥാനത് എത്താന്‍. എന്തായാലും താരതമ്മ്യേന വിസ്തൃതി കുറഞ്ഞ മറ്റൊരു ദ്വീപ് അവര്‍ തിരഞ്ഞെടുക്കില്ല (തിരഞ്ഞെടുതിട്ടുമില്ല , തിരച്ചിലില്‍ കിട്ടിയില്ലല്ലോ..) . ആന്‍ഡമാന്‍ ദ്വീപു സമൂഹങ്ങളില്‍ ഉള്ളത് മുഴുവന്‍ ചെറു ദ്വീപുകള്‍ ആണല്ലോ.അപ്പോള്‍ ബാക്കി ഉള്ള സാധ്യതകള്‍ പരിശോധിക്കണം.
വിമാനത്തിന്‍റെ യഥാര്‍ത്ഥ പാത, പിന്നീട് സംഭവിച്ച ദിശാ വ്യെതിയാനം 

                           വിമാനം എന്തിനു തട്ടിയെടുത്തു എന്നത് ആലോചിച്ചാല്‍ രണ്ടു സാധ്യതകള്‍ ഉണ്ട്. ഒന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ സാധ്യത. രണ്ടാമത്തെ സാധ്യത മലേഷ്യന്‍ പ്രതിപക്ഷ നേതാവിനോട് ആഭിമുഖ്യം ഉള്ള പൈലറ്റ്‌ പ്രതികാര നടപടിയെന്നോണം വിമാനം തട്ടിയെടുത്തു എന്നത്. ഇന്ത്യ പോലെ ഉള്ള ഏതെങ്കിലും രാജ്യത്തു ഭീകരാക്രമണം നടത്താന്‍ ഉള്ള സാധ്യത ആണ് അതില്‍ പ്രധാനം. ഇന്ത്യയില്‍ സപ്തംബര്‍ 11 മോഡല്‍ ആക്രമണം നടക്കാന്‍ സാധ്യത ഉണ്ടെന്നു ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്‌ ഈയിടെ പുറത്തു വന്നിരുന്നു. കൂടാതെ  ഇന്ത്യയില്‍ അടുത്തിടെ ആയി വലിയ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കാത്തതും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും ചിന്തിക്കേണ്ട വിഷയം ആണ്. ഇത് വലിയ ഒരു ആക്രമണത്തിന് ഭീകരര്‍ കോപ്പ് കൂട്ടുന്നതിന്റെ സൂചന നല്‍കുന്നു. അതിനൊപ്പം ഈ അടുത്തകാലത്തായി ചൈന യില്‍ പോലും ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടുണ്ട്. അപ്പൊ നല്ല വലിയ ലക്ഷ്യങ്ങള്‍ ഉണ്ട് ഈ പ്രദേശങ്ങളില്‍. സാധാരണ ലഷ്കര്‍-ഇ തോയിബ പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ ആണ് ഇത്തരം വലിയ ആക്രമണം നടത്താറുള്ളത്.ഉന്നത  സഹായങ്ങള്‍  കിട്ടിയാല്‍ ഏതു നീര്‍ക്കോലി ഗ്രൂപ്പ്‌കളും ഇത്തരം ആക്രമണം നടത്തിയേക്കാം. എന്തായാലും ഇത്തരം ഗ്രൂപ്പ്‌ കളുടെ പ്രധാന താവളങ്ങള്‍ പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ആണ്. വിമാനത്തിനു ആ രാജ്യങ്ങളില്‍ എത്താന്‍ ഉള്ള അത്രയും ഇന്ധനം ഉണ്ടായിരുന്നു താനും. കൂടാതെ ഇത്തരം രാജ്യങ്ങളില്‍ നിന്നും "ടാര്‍ഗറ്റ് " ആയ രാജ്യങ്ങളിലേക്കുള്ള ദൂരവും കുറവാണ്. അപ്പൊ ഈ രാജ്യങ്ങളില്‍ എവിടേയോ വിമാനം ഉണ്ടാകാന്‍ സാധ്യത കൂടുതല്‍ ആണ്. പക്ഷെ ഇപ്രകാരം ഈ വിമാനം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിക്കും..??? ഒന്നുകില്‍ ഇന്ത്യയില്‍ കൂടെ വേണം കടന്നു പോകാന്‍.. അല്ലെങ്കില്‍ ഇന്ത്യയ്ക്ക് ചുറ്റും ഉള്ള മറ്റേതെങ്കിലും രാജ്യങ്ങളിലൂടെ. എന്നാല്‍ അവിടെ ചില പ്രശ്നങ്ങള്‍ വന്നു ചേരും.
വിമാനം കണ്ടെത്താന്‍  സാധ്യത ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥലങ്ങള്‍ 

 ഒന്നാമത്തെ പ്രശ്നം ഇന്ത്യയുടെ ശക്തമായ റഡാര്‍ സംവിധാങ്ങളും നിരീക്ഷണ സംവിധാനങ്ങളും ആണ്. അതിന്‍റെ ഒക്കെ കണ്ണ് വെട്ടിച്ചു ഒരു വിമാനം പറക്കാന്‍ സാധ്യത വളരെ വിരളം ആണ്. കാരണം വിമാനം പറന്നിരിക്കുന്നത് കിലോ മീറ്ററുകളോളം താഴ്ന്നാണ്. അങ്ങനെ വന്നാല്‍ ഇന്ത്യ യിലൂടെ കടന്നു പോകാന്‍ ചാന്‍സ് ഇല്ല. അല്ലെങ്കിലും  ഇന്ത്യയില്‍ ആക്രമണം നടത്താന്‍ വന്നവര്‍ ആണെങ്കില്‍ ഇന്ത്യയിലൂടെ പോയിട്ടും അത് നടത്താതെ പോകില്ലല്ലോ. മറ്റൊരു സാധ്യത ഇന്ത്യയ്ക്കും ചുറ്റും ഉള്ള മറ്റു രാജ്യങ്ങളിലൂടെ കടന്നു പോയി എന്നതാണ്. പക്ഷെ അവടെ ആണ് ചൈനയും അവരുടെ ലോകോത്തര നിരീക്ഷണ സംവിധാനവും ഉള്ളത്. ഇത്ര താഴ്ന്നുപറന്ന വിമാനം, ചൈനയ്ക്ക് സമീപത്തു കൂടെ കടന്നു പോകുന്ന വിമാനം, അവരുടെ കണ്ണ് വെട്ടിച്ചു പാകിസ്താനില്‍ എത്താന്‍ സാധ്യത തീരെ കുറവാണു. ഇനി ചൈനയ്ക്കു സമീപത്തു കൂടെ അല്ലാതെ , ഇന്ത്യയ്ക്ക് സമീപത്തു കൂടെ അല്ലാതെ വിമാനം ഇത്ര താഴ്ന്നു പറക്കുക എന്നത് താരതമ്മ്യേന ഉയരം കൂടിയ ഈ പ്രദേശങ്ങളില്‍ വിഷമം പിടിച്ച ഒരു കാര്യവും ആണ്. അത് കൊണ്ട് ഈ സാധ്യതകള്‍ എല്ലാം വളരെ എളുപ്പത്തില്‍  അല്ലെങ്കിലും , തള്ളികളയുന്നു.

                            ഇനി ഉള്ളതാണ് പ്രധാന സാധ്യത. അതിലേക്കാണ് ഞാന്‍ വരുന്നതും. ഇന്ത്യ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ തീരുമാനിക്കുന്ന തീവ്രവാദഗ്രൂപ്പ്‌ പ്രധാനമായും ലക്ഷ്യം വെയ്ക്കുക ഇന്ത്യയുടെ മെട്രോ പോളിറ്റന്‍ സിറ്റികള്‍ ആവുമല്ലോ. അല്ലെങ്കില്‍ ഏതെങ്കിലും തീര്‍ഥാടന സ്ഥലങ്ങള്‍ . ഇന്ത്യയിലെ ഒരു പ്രധാന സിറ്റി മുംബൈ തന്നെ ആണ്. എന്നാല്‍ ബംഗളൂരുവും ചെന്നൈയും ഹൈദരാബാദ് വിശാഖപട്ടണം തുടങ്ങിയവയും  അത്തരം സിറ്റികള്‍ തന്നെ ആണ്. എന്തായാലും സൌത്ത് ഇന്ത്യയില്‍ ഇത്തരം സിറ്റികള്‍ നോര്‍ത്ത് ഇന്ത്യയിലെക്കാളും കൂടുതലോ അതിനു ഒപ്പമോ ഉണ്ട്. അതിനൊപ്പം തന്നെ തീര്‍ഥാടന സ്ഥലങ്ങളും . അത്തരം ഒരു സിറ്റിയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു തീര്‍ഥാടന മേഖലയില്‍  ആക്രമണം നടത്താന്‍ ആ പ്രദേശങ്ങള്‍ക്ക് സമീപം ഉള്ള ഒരു രാജ്യമേ ഉള്ളൂ.

                              അത്ര വലിയ ചാര-നിരീക്ഷണ സംവിധാങ്ങള്‍  ഇല്ലാത്ത ഒരു രാജ്യം. ഒരു തരത്തില്‍ അല്ലെങ്കിലും മറ്റൊരു തരത്തില്‍  തീവ്രവാദ ഗ്രൂപ്പ്‌കളും ഇന്ത്യയ്ക്ക് എതിരായ ശക്തികളും നിലനില്‍ക്കുന്ന രാജ്യം. രാജ്യത്തിന്‍റെ ഏറിയ പങ്കും വനതാല്‍ ചുറ്റപെട്ട രാജ്യം. അറിയപ്പെടാതെ കിടക്കുന്ന ധരാളം വിമാനത്താവളങ്ങള്‍ ഉള്ള സ്ഥലം. കോലാലം പൂരില്‍ നിന്നും വെറും 1525 mi ദൂരം ഉള്ള സ്ഥലം.

                               അതെ... ആ രാജ്യം തന്നെ.... ശ്രീലങ്ക.....

                              ശ്രീലങ്കന്‍ ഭരണകൂടം അറിഞ്ഞുകൊണ്ട് നടന്ന ഒരു വിമാനം ഒളിപ്പിക്കല്‍ നടന്നു എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ ആ രാജ്യത്തു അതിനുള്ള സാധ്യതകള്‍ ഉണ്ട്. ശ്രീലങ്കന്‍ ഭരണകൂടം അറിയാതെ ആയുധങ്ങള്‍ എല്‍.ടി.ടി. പോലുള്ള സംഘടനയ്ക്ക് എത്തിച്ചേര്‍ന്നത് കപ്പല്‍ മാര്‍ഗത്തെക്കാള്‍ കൂടുതല്‍ വായു മാര്‍ഗ്ഗം ആയിരുന്നു. കാരണം കടല്‍ മാര്‍ഗ്ഗം ശ്രീലങ്കന്‍ സൈന്യം ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു.. കൂടാതെ ഇത്തരം വിമാനം , ഹെലികോപ്ടരുകള്‍ എന്നിവയ്ക്ക് ഇറങ്ങാന്‍ പാകത്തില്‍ ഉള്ള റണ്‍വേകളും അവടെ ഉണ്ട്. ഇപ്പോഴും ഇത്തരം തീവ്രവാദ ഗ്രൂപ്പ്‌ കള്‍ക്ക് സ്വാധീനം ഉള്ള സ്ഥലങ്ങള്‍ അവടെ ഉണ്ട് എന്നതും., ശ്രീലങ്കന്‍ സൈനികര്‍ക്ക് അവിടെ എത്തിച്ചേരല്‍ പോലും ദുഷ്ക്കരം ആണെന്നതും ഓര്‍ക്കേണ്ടതാണ്.
ശ്രീലങ്കയിലെ LTTE സ്വാധീന പ്രദേശം , അവിടെ വിമാനം ഇറക്കാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍ 

  അല്ലെങ്കിലും വീതി കൂടിയ റോഡ്‌കളില്‍ പോലും വിമാനം ഇറക്കാന്‍ സാധിക്കും എന്നതും ഓര്‍ക്കേണ്ട കാര്യം ആണ്.  വിമാനം താഴ്ന്നു പറന്നാലും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാതെ പറത്താന്‍ കഴിയുന്ന സ്ഥലം , കടല്‍ അല്ലാതെ മറ്റൊന്നല്ല. ഇതിനൊപ്പം മറ്റേതു രാജ്യതെക്കാളും എളുപ്പം എത്തിച്ചേരാവുന്ന രാജ്യവും ആണ് ശ്രീലങ്ക. ഒരു വിമാനം നിശ്ചിത സമയത്ത് എത്തി ചേര്‍ന്നില്ല എങ്കില്‍ വിമാനതിനായി തിരച്ചില്‍ ആരംഭിക്കും. വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കുന്നതിനു മുന്‍പ് എത്തിച്ചേരാന്‍ സാധിക്കുന്ന രാജ്യവും ഇത് തന്നെ. വലിയ വനങ്ങള്‍ ഉള്ളതിനാല്‍ ഇവടെ ഒരു വലിയ വിമാനം ഒളിപ്പിക്കലും സാധ്യമാകും. ഭീകരാക്രമണം ആണ് ലക്‌ഷ്യം എങ്കില്‍ പെട്ടന്നുള്ള ഒരു ടേക്ക് ഓഫ്‌നും ഈ സ്ഥലം പറ്റിയതാണു.
ശ്രീലങ്കയില്‍ നിന്നും വളരെ പെട്ടന്ന് ആക്രമണ പരിധിയില്‍ ഉള്‍പ്പെടാന്‍ സാധ്യത ഉള്ള സ്ഥലങ്ങള്‍  

റഡാരില്‍ പെടാതെ താഴ്ന്നു പറക്കാനും സാധിക്കും.  കരയില്‍ ഈ വിമാനത്തിനു വേണ്ടി ഉള്ള തിരച്ചില്‍ നടന്നപോഴും ശ്രീലങ്ക യില്‍ തിരച്ചില്‍ നടന്നിട്ടില്ല എന്നതും വിമാനം അവിടെ കണ്ടെത്താന്‍ ഉള്ള സാധ്യത ഏറുകയാണ് എന്നതാണ് ഈയുള്ളവന് തോനുന്നത്. ശ്രീലങ്ക ചതുപ്പുകള്‍ ഏറെ ഉള്ള സ്ഥലം കൂടെ ആണ്. ലാന്‍ഡിംഗ് ന് ഇടയില്‍ വിമാനം ചതുപ്പില്‍ താഴ്ന്നു പോകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

എന്തായാലും വിമാനം ശ്രീലങ്കയില്‍ കൂടെ ഒന്ന് തിരയുന്നത് നന്നായിരിക്കും.

NB:- ഇത് എന്‍റെ മാത്രം അഭിപ്രായം ആണ്. ഇവിടെ ഒരു ശ്രീലങ്കന്‍ ഭരണകൂടമോ  LTTE സംഘടനയെയോ ഈ വിഷയത്തില്‍ പങ്കാളികള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. ഇത് വെറും ഒരു ഭാവനാ സൃഷ്ട്ടി ആയി കാണാന്‍ അപേക്ഷിക്കുന്നു.

15 comments:

  1. ഇങ്ങളുടെ ഭാവന കൊള്ളാം .തള്ളിക്കളയാന്‍ കഴിയില്ല ഒരു സാധ്യതയും .ഇന്ത്യയാണ് ലക്‌ഷ്യമെങ്കില്‍ ഈ പറഞ്ഞതു ശരിക്കും കാര്യമാകാനും വഴിയുണ്ട് .എന്തായാലും ഒരു സല്യൂട്ട് ഈ തലപുകകലിനു.

    ReplyDelete
  2. ലാസ്റ്റ് മിലിറ്ററി റഡാര്‍ ഡിറ്റക്റ്റ് ചെയ്യുന്നത് ആന്‍ഡമാന്‍ ദ്വീപിലേക്കുള്ള യാത്രയിലാണ്‍, താങ്കളുടെ നിഗമനം അനുസരിച്ച് അവിടാന്ന് ഡൈവര്‍ട്ട് ചെയ്ത് ശ്രീലങ്ക ലക്ഷ്യമാക്കി പോയെങ്കില്‍ അത്രയും ദൂരം പറക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടാകുമോ ?

    ReplyDelete
  3. തീര്‍ച്ചയായും. 2700 മൈല്‍ ദൂരം സഞ്ചരിക്കാന്‍ ആവശ്യം അയ ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നു. ആന്‍ഡമാന്‍ ദ്വീപഇല്‍ നിന്നും ഉള്ളത് 1525 മൈല്‍ മാത്രം ആണ്.
    അല്ലെങ്കിലും അഫ്ഗാനിസ്ഥാന്‍ വരെ എത്താന്‍ ഉള്ള ഇന്ധനം ഉണ്ട് എന്നല്ലേ ഇപ്പോള്‍ ഉള്ള നിഗമനപ്രകാരം വെളിച്ചത് വരുന്നത്... അഫ്ഗാനില്‍ എത്താന്‍ വേണ്ടത്ര ദൂരം ശ്രീലങ്കയിലേക്ക് ഉണ്ടാകില്ല.

    thanks a lot for your comment.... :)

    ReplyDelete
  4. Sangathi class aaytund ... Ithu avaru thanne.. Urappa

    ReplyDelete
  5. Nice one akhil, your assumptions seems Legit :)

    ReplyDelete
  6. nice article .....ഇതോടൊപ്പം കടലിലെ ഏതെങ്കിലും വിമാന വാഹിനിയില്‍ ലാന്‍ഡ്‌ ചെയ്യാനുള്ള സാധ്യത എത്രത്തോളം ഉണ്ടാകും ???

    ReplyDelete
    Replies
    1. athum nalla oru possibility aanu.... but pettannu satlite nte kannil pedum.....

      Delete
  7. അഖിൽ.

    ഇത്രയും തല പുകച്ച്‌ ഇത്ര ഗഹനമായി എഴുതാൻ കഴിഞ്ഞത്‌ നല്ലൊരു അന്വേഷണകുതുകി ഉള്ളിൽ മറഞ്ഞ്‌ കിടക്കുന്നത്‌ കൊണ്ടാണു.

    ആശംസകൾ!!!!

    ReplyDelete
  8. താന്‍ അമേരിക്കയെ കുറിച്ച് വരെ പറയും ....എന്നെഴുതിയപ്പോള്‍ ഇത്രയും കരുതിയില്ല... നീരീക്ഷണങ്ങളും നിഗമനങ്ങളും കലക്കി.... അതിലുണ്ടായിരുന്ന മനുഷ്യരെ കുറിച്ചും ചിന്തികേണ്ടതല്ലേ.... അപകടത്തിനുശേഷവും മെസേജ് ലഭിച്ചിരുന്നു എന്നത് കൂട്ടി വായിക്കുമ്പോള്‍ നിഗമനം ശരിയാവാം....

    ReplyDelete
  9. നല്ല അന്വേഷണ ചാതുരിയുണ്ട് കേട്ടൊ ഭായ്

    ReplyDelete