Friday, February 26, 2010

എനിക്കെന്‍റെ ഗ്രാമം അന്ന്യമാകുന്നു ..........

എനിക്കെന്‍റെ ഗ്രാമം അന്ന്യമാകുന്നു ..........
അതെ ഞാന്‍ നടന്നു പഠിച്ച ഇടവഴിയിലെ മണ്ണിനോടെന്നെ മറക്കാന്‍ ടാറും മെറ്റല്‍ ചീളും പറയുന്നു...........
മുറ്റത്തെ തുളസിയും തെച്ചിയും പിച്ചിയും രാത്രിയില്‍ പൂക്കുന്ന മുല്ലയുടെ ഗന്ധവും സോപ്പിന്‍ കവറിനുള്ളില്‍ കുടുങ്ങി കിടക്കുന്നു .......
എനിക്ക് മുകളില്‍ കുട നിവര്‍ത്തിയ മരത്തിന്‍റെ കടക്കല്‍ കോടാലി വാള്ത്തലയില്‍ സൂര്യന്‍ എന്നെ കളിയാക്കി ചിരിക്കുന്നു .........
മഴാവില്ല് തെളിഞ്ഞ മാനത്തെ കാണാന്‍ കൊണ്ക്രീട്ടു കാടെന്നെ സമ്മതിക്കുന്നില്ല ...........
വെള്ളിതിളക്കം പേറി ഒഴുകിയ 'അകലാപുഴ'യില്‍ നിന്നും വെള്ളിനിറവും കൊലുസിന്റെ കിലുക്കവും അകന്നു പോകുന്നു..
നേരം പുലര്‍ന്നാലും തീരാത്ത മണ്ണട്ടകളുടെ കച്ചേരി കാതുകള്‍കെന്നോ അന്ന്യമായി തീര്‍ന്നു .........
നിലവിളക്കിനു മുന്നിലെ നാമജപത്തിന് സീരിയലിലെ കള്ളകരച്ചിലിനായി വഴിമാറി നില്‍ക്കേണ്ടി വന്നു.......
നീലിച്ച മാനം ചേറില്‍ കുതിര്ന്നാകെ തവിട്ടുനിറമായി.............
പെട്ടന്ന് ഒരു സാധനം തീര്‍ന്നാല്‍ ഓടി പോകുമായിരുന്ന അയല്‍വീടിലെ വാതിലിനു മുന്നില്‍ കൂടുതല്‍ സുരക്ഷക്കായി ഗ്രില്ലുകള്‍ സ്ഥാനം പിടിച്ചു .........
വേനല്‍ മഴയിലെ മണ്ണിന്‍റെ ഗന്ധം ഇന്നെന്‍റെ മുക്കിനു ഓര്‍ത്തെടുക്കാന്‍ വയ്യാതെയായി ..........
ഓണത്തിന് ചുറ്റിലും കാണുന്ന പലതരം വര്‍ണ്ണവും സുഗന്ധവും തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കാന്‍ പോലും കഴിയുന്നില്ല .............
പാടം കടന്നു വരാറുള്ള ഓണപോട്ടനും ഓണത്തിനെ കുറിച്ചുള്ള നല്ല ഓര്‍മകളില്‍ മാത്രമായി സ്ഥാനം പിടിച്ചു...........
പുരമേയാലും ഓലമടയലും ഓലഏറും കോണ്ക്രീറ്റ് കുഴയ്ക്കുന്ന യന്ത്രത്തിന് പിന്‍വാങ്ങി നിന്നു..........
അമ്മിക്കല്ലും കറുത്തിരുണ്ട കറിചട്ടിയും വെള്ളം കോരുന്ന പാള തോട്ടിയും വിറകു പുരക്കും പുറത്തായി സ്ഥാനം പുതുക്കി ................
കറി, ചട്ടിക്കു അടിയില്‍ പിടിച്ചോ എന്നോര്‍ത്തുള്ള അമ്മയുടെ ആധി കുക്കറിന്റെ വിസില്‍ എണ്ണലിലേക്ക് മാറി പോയി ..........
കര്‍ക്കിടകകഞ്ഞിയും പൊടിയിടിക്കലും കുത്തക
ഫാക്ടറികളില്‍ സീസണ്‍ കാത്തു കിടക്കുന്നു ....
കത്തിനായുള്ള കാത്തിരിപ്പും കമ്പി അടിക്കലും ഒരു കൊച്ചുസെല്ലില്‍ മാത്രമായി ..........
നേരത്തെ ഉറങ്ങിയും നേരത്തെ ഉണര്‍ന്നും ശീലിച്ച എന്‍റെ ഗ്രാമം ഇന്ന് വയ്കി ഉറങ്ങിയും വയ്കി ഉണര്‍ന്നും ശീലം മാറ്റുന്നു.......
ചാരിത്ര്യം നശിച്ചു തല കുമ്പിട്ടു നില്‍ക്കുന്നവള്‍ അല്ലിവള്‍.........., മുടിയില്‍ ചായം പുരട്ടിയും ചുണ്ടില്‍ ലിപ്സ്ടിക്കു തേച്ചും ഓടുന്ന നാടിനു പിന്നാലെ ഓടുന്നവള്‍ അണിവല്‍, എന്‍റെ ഗ്രാമം (ആയിരുന്നു )..........
എന്നാലും നിന്നെ ഞാന്‍ സ്നേഹിക്കുന്നു ,എവിടെയും കിട്ടാത്ത സുരക്ഷിതത്വം നിന്‍റെ മടിയില്‍ മാത്രം എനിക്ക് കിട്ടുന്നു . അവിടെ മാത്രം ഞാന്‍ ദുസ്വപ്നം കാണാതെ ഉറങ്ങുന്നു . ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ തന്നു നീ ,സ്വപ്‌നങ്ങള്‍ നെയ്യാന്‍ കൂട്ട് നിന്നു നീ ......... ആ നിന്നെ ഞാന്‍ എങ്ങനെ വെറുക്കും????? എങ്ങനെ മറക്കും????? എല്ലാവരും മാറുമ്പോള്‍ നീയും മാറിയത് ഒരിക്കലും ഒരു തെറ്റല്ല , അല്ലെങ്കിലും നീ മാറിയതല്ലല്ലോ ഞങ്ങള്‍ നിന്നെ മാറ്റിയതല്ലേ ...........
എങ്കിലും...................