ഓര്‍മ്മകള്‍ പൂപ്പല്‍ പിടിപ്പിച്ചു ,
ചിന്തിയ ചോരയുടെ കറകള്‍ പേറി ,
വെയിലിലും മഴയിലും ചായം കുതിര്‍ന്നു ,
പാടെ തകര്‍ന്നു നില്‍ക്കുന്നു
മതിലുകള്‍.
ഒന്നല്ല ഒരായിരം മതിലുകള്‍.
നാടിനെ നെറുകയും കുറുകയും
ചരിഞ്ഞും വളഞ്ഞും കീറുന്ന മതിലുകള്‍ .
അല്ല. കീറിയിരുന്ന മതിലുകള്‍.
ഇന്നിവ മതിലല്ല. പാടെ തകര്‍ന്ന
ഉടയാത്ത കല്ലുകളുടെ കൂമ്പാരം മാത്രം.
സൂര്യനെ മറച്ചും കാറ്റിനെ തടഞ്ഞും
ഉയര്‍ന്നു നിന്നിരുന്ന ,
കാലത്തിന്‍റെ ഓര്‍മ്മകള്‍ പേറുന്ന
കല്ലുകളുടെ ചലനമറ്റ കൂമ്പാരം മാത്രം.
പാടെ തകര്‍ന്നത് മതിലുകള്‍ മാത്രം .
പല്ലുകള്‍ക്കിടയില്‍ കല്ലുകടി ഉണ്ടാക്കാന്‍
തകരാത്ത കല്ലുകള്‍ക്കിന്നും കഴിയുന്നു.
ഇന്നിവയെല്ലാം
നഷ്ട്ടപ്രതാപത്തിന്റെ ഓര്‍മകള്‍ പേറുന്ന
മതിലുകളുടെ ,
നാറ്റം പേറുന്ന സ്മാരക ശിലകള്‍ മാത്രം.
കല്ലുകളുടെ കൂമ്പാരതിനടിയില്‍
അണയാത്ത തീക്കനല്‍ ഇന്നുമുണ്ട് .
ഒരുനാള്‍ ആളിക്കത്താനുള്ള വെമ്പല്‍ലുമായി,
പ്രതാപ കാലത്തിന്‍റെ കഥകളുമായി .
*************************************************
പണ്ടിവ മാനത്തെ തൊടാതെ തൊട്ടിരുന്നു.
നാടിനെ വെട്ടിപുളന്നിരുന്നു.
തുടര്‍ച്ചകള്‍ ഇല്ലാതെ ഉയര്‍ന്നു നിന്നിരുന്ന
മതിലുകള്‍ ,
വെളുപ്പും ചുവപ്പും നിറമുള്ളവര്‍ വന്നു
വെടിമരുന്നുകള്‍ ചേര്‍ത്ത് ,
നാടാകെ യോജിപ്പിച്ച് ചേര്‍ത്ത് നിര്‍ത്തി .
ചാടിക്കടക്കുവാന്‍ വയ്യാത്ത വിധത്തില്‍
വീണ്ടും കല്ലുകള്‍ ചേര്‍ത്തിരുന്നു .
മാനത്തിനു കീഴെ പണിതിരുന്നു ,
അനവധി മുറികള്‍ , തടവറകള്‍ .
അവിടെ ജനങ്ങളെ വേര്‍തിരിച്ചിരുന്നു , ശിക്ഷിച്ചിരുന്നു .
മാനത്തെ സൂര്യന്‍റെ
ശോഭയുമായി വന്നവര്‍ ,
ഒരു മോട്ടതലയനും മഞ്ഞ പുതച്ചവനും
ഇത് കണ്ടു മൂകമായി കരഞ്ഞു നിന്നു...,
കണ്ണുനീര്‍ തുടച്ചു ചാടി എഴുനേറ്റു വന്നു.
ഇവരുടെ സൂര്യ ശോഭയ്ക്ക് പിന്നാലെ
അണിചേര്‍ന്നവരും
അവര്‍ക്ക് പിന്നാലെ ചേര്‍ന്ന
കഴുതകളും ചേര്‍ന്ന്
പാടിയും പൊരുതിയും
നാടാകെ മതിലുകള്‍ തകര്‍ത്തെറിഞ്ഞു .
വാശിയോടെ ഞരമ്പില്‍ വെള്ളം നിറച്ചു കൊണ്ട്.
ഉടയാത്ത മതിലുകള്‍
നാടിനെ രണ്ടായി പകുതെറിഞ്ഞു.
മതിലുകള്‍ക്കിര്പുറവും ആയുധങ്ങള്‍
ഊഴം കാത്തുകിടക്കുന്നു , അന്നും ഇന്നും.
******************************************************
ഇന്നിവ വെറും കല്‍ക്കുനകള്‍ മാത്രം
കനലുകള്‍ പേറുന്ന കല്ലുകള്‍ മാത്രം.
എങ്കിലും ചിലര്‍
കഷായ വസ്ത്രധാരികള്‍ ,
നെറ്റിയില്‍ പാപ തയമ്പുള്ളവര്‍ ,
കുരിശിന്റെ തണലില്‍ ഇരുക്കുന്നവര്‍ ,
മോട്ടതലയന്റെ പിന്‍ഗാമികള്‍,
മാര്‍ക്സിന്റെ ശത്രുക്കള്‍ ,
മഞ്ഞ പുതച്ചവനെ വിലക്ക് വാങ്ങിയോര്‍ ,
കല്ലുകടികളെ പ്രണയിക്കുന്നവര്‍.
കല്ലുകള്‍ വീണ്ടും ചേര്‍ത്ത് വയ്ക്കുന്നു.
മതിലുകള്‍ വീണ്ടും പണി തീര്‍ക്കുന്നു.
കാലം തെറ്റാതെ വാ തുറക്കുന്ന പെട്ടിയില്‍
മുന്നിലെത്താന്‍ ,
മുള്‍ക്കിരീടത്തിന്റെ മധുര്യമറിയാന്‍.
നാണം ഇല്ലാത്തവര്‍ നോക്കി നില്‍ക്കുന്നു,
ഇന്നും വിഴിപ്പു പേറുന്നു .
കഴുതകള്‍ നാം.