Saturday, December 31, 2011

മലയാളത്തിന്‍റെ തിലകം






തിലകന്‍ . മലയാളിക്ക് എന്തെന്ന് അറിയാത്ത ഒരു വിരോധം ഉണ്ട് ഈ മനുഷ്യനോട് . ജനിച്ചു വളര്‍ന്നത്‌ മുതല്‍ പല ഭാവത്തിലും വേഷത്തിലും അരങ്ങില്‍ നമ്മെ രസിപ്പിക്കുക മാത്രം ചെയ്ത ഈ മനുഷ്യനെ ഇത്ര മാത്രം വെറുക്കാന്‍ അദ്ദേഹം ചെയ്ത തെറ്റ് എന്തായിരുന്നു ..????? 
                   
                 ഡിസംബർ 10,1935 ന് പത്തനംതിട്ട യിലെ അയിരൂരില്‍ ആയിരുന്നു തിലകന്റെ ജനനം . പഠിക്കാന്‍ ഒട്ടും താല്‍പ്പര്യം കാണിക്കാത്ത തിലകന് , കമ്പം നാടകങ്ങളോട് ആയിരുന്നു . തിലകൻ തന്റെ കലാജീവിതം തുടങ്ങിയത് നാടകങ്ങളിലൂടെയാണ്. 1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. നാടകങ്ങളില്‍ തിളങ്ങി നിന്നിരുന്ന തിലകന്റെ കലാപരമായ കഴിവുകള്‍ നാടകം എന്നാ മാധ്യമം വിട്ടു പുറത്തേക്ക് വളര്‍ന്നത്‌ വളരെ പെട്ടന്നായിരുന്നു .സ്വാഭാവികമായും തിലകന്‍ സിനിമയിലേക്ക് വരപ്പെട്ടു . തുടക്കം അത്ര മികച്ചതായിരുനില്ല .  1979-ൽ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ ആയിരുന്നു തിലകന്റെ ആദ്യ ചിത്രം . ആദ്യ ചിത്രം എന്നതില്‍ കവിഞ്ഞു  കൂടുതല്‍ ഒന്നും ആ ചിത്രത്തിന് തിലകന് നല്കാന്‍ സാധിച്ചിട്ടില്ല .. തിരിച്ചു തിലകനും ...വളരെ ചെറിയ വേഷം മാത്രം കിട്ടിയ ഈ ചിത്രത്തില്‍ നിന്നും വിഭിന്നമായിരുന്നു 1981-ൽ പുറത്തിറങ്ങിയ കോലങ്ങള്‍ എന്നാ ചിത്രം ... മുഴുനീളം ഒരു മുഴുക്കുടിയനായി അഭിനയിക്കാന്‍ തിലകന് അവസരം ലഭിച്ചു... അതിലൂടെ തന്നെ തന്റെ കഴിവിന്റെ മിന്നലാട്ടം പ്രദര്‍ശിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചു .....തുടര്‍ന്ന് തിലകന്റെ കാലം വരാന്‍ പോവുകയായിരുന്നു .
                  യവനിക, കിരീടം മൂന്നാം‌പക്കംസ്ഫടികംകാട്ടുകുതിരഗമനം,സന്താനഗോപാലംഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ആ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേഷകര്‍ക്ക് മുന്നില്‍ ജീവിക്കുകയായിരുന്നു.. മലയാളത്തിലെ ഏറ്റവും കഴിവുള്ള നടന്‍ എന്ന് അദ്ദേഹം നാള്‍ക്കുനാള്‍ അറിയപ്പെടാന്‍ തുടങ്ങി. ആ പ്രയോഗത്തെ അന്ന്വരതം ആക്കുന്ന തരത്തില്‍ അദ്ദേഹം വെള്ളിത്തിരയില്‍ കൂടുതല്‍ കൂടുതല്‍ ശോഭയോട് കൂടി അഭിനയിക്കാന്‍ ശ്രമിച്ചു.
                        തനിക്ക് ലഭിക്കുന്ന ഏതു തരം കഥാപാത്രം ആയാലും അത് മനോഹരമാക്കുവാന്‍ അദേഹത്തിന്റെ കഴിവ് അപാരമാണ്. അത് കൊണ്ട് തന്നെ നായകന്‍ , വില്ലന്‍ , ഹാസ്യ കഥാപാത്രം, സഹ നടന്‍  തുടങ്ങിയ എല്ലാ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് അദ്ദേഹം അടിവരയിട്ടു തെളിയിച്ചു കൊണ്ടിരുന്നു , അതിനുള്ള തെളിവുകള്‍ ആയിരുന്നു അദ്ദേഹത്തെ തേടി വന്ന പുരസ്ക്കാരങ്ങള്‍..... 



ദേശീയപുരസ്കാരം


2006 -ലെ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേകജൂറിപുരസ്കാരം തിലകനു ലഭിച്ചു. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണു തിലകന് പുരസ്കാരം നേടിക്കൊടുത്തത്. മുൻപ് ഇരകൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986-ലും പെരുന്തച്ചൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990-ലും തിലകൻ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.1988-ൽ ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരം തിലകനു ലഭിച്ചു


സംസ്ഥാനപുരസ്കാരം

മികച്ച നടൻ

  • 1990- പെരുന്തച്ചൻ
  • 1994 - ഗമനം, സന്താനഗോപാലം


മികച്ച സഹനടൻ/രണ്ടാമത്തെ നടൻ

  • 1982 - യവനിക
  • 1985 - യാത്ര
  • 1986 - പഞ്ചാഗ്നി
  • 1987 - തനിയാവർത്തനം
  • 1988 - മുക്തി, ധ്വനി
  • 1998 - കാറ്റത്തൊരു പെൺപൂവ്


പ്രത്യേക ജൂറിപുരസ്കാരം

  • 1989 - നിരവധി ചിത്രങ്ങളിലെ അഭിനയത്തിന്‌


ഫിലിംഫെയർ പുരസ്കാരം

  • 1990 - പെരുന്തച്ചന്‍ 
  • 2005 - ആജീവനാന്ത പരിശ്രമങ്ങൾക്ക് (തെക്കേ ഇന്ത്യ)


ഏഷ്യാനെറ്റ് ഫിലിം അവാർഡ്

  • 2007 -ആജീവനാന്ത പരിശ്രമങ്ങൾക്ക്


മറ്റു പുരസ്കാരങ്ങൾ

  • 2002 - ബഹദൂർ പുരസ്കാരം
  • 2005 - ചലച്ചിത്രരത്ന പുരസ്കാരം- കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്നത്.


 തന്റെ കഴിവുകളുടെ എല്ലാം മകുടോദാഹരണം എന്ന നിലയില്‍ അദേഹത്തിന്  2009-ലെ പത്മശ്രീ  പുരസ്കാരവും  അദ്ദേഹത്തിനു ലഭിച്ചു



               ഇത്രയോകെ ആണെങ്കിലും തിലകന്‍ ഇന്ന് നമുക്ക് വെറുക്കപ്പെട്ടവന്‍ അല്ലെങ്കില്‍ വെറുക്കപ്പെടെണ്ടവന്‍ ആണു എന്ന് ആരോക്കയോ വാര്‍ത്ത‍ മാധ്യമങ്ങളിലൂടെ മലയാള ജനതയെ ആകെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. അതില്‍ ഏറിയ പങ്കും അവര്‍ വിജയിച്ചു എന്ന് വേണം കരുതാന്‍.... തിലകന്‍ പറയുന്നത് തന്നെ ശ്രദ്ധിച്ചാല്‍ ആരുടെയോക്കയോ പുറകിലെ കളികളും നമുക്ക് കാണുവാന്‍ സാധിയ്ക്കും ... 
                              
                        അതിനെ സാധൂകരിക്കുന്ന ചില ചോദ്യങ്ങള്‍ ഇവയാണ്
* എന്ത് കൊണ്ട് നാഷണല്‍ അവാര്‍ഡ്‌നു വരെ പരിഗണിക്കപ്പെട്ട നടന്‍ ചില അപഹാസ്യമായ റോള് കളില്‍ മാത്രമായി ഒതുങ്ങി, പിന്‍കാലങ്ങളില്‍; ?
*ശക്തമായ ഒരു എതിരാളികള്‍ ഇല്ലാതിരുന്നിട്ടു കൂടെ എന്ത് കൊണ്ട് തിലകന്‍ ഭരത് അവാര്‍ഡുകളില്‍ നിന്നും തിരസ്ക്കരിക്കപ്പെട്ടു ?
*പല ചിത്രങ്ങളില്‍ നിന്നും തിലകന്റെ സീനുകള്‍ മാറ്റേണ്ടി വന്നു എന്നു സംവിധായകര്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നത് എന്തിന്റെ തെളിവാണ് ?
*മലയാളത്തിലെ കഴിവുള്ള നടന്മാരെ ചേര്‍ത്ത് സോഹന്‍ റോയ്‌ ഒരുക്കിയ ചിത്രത്തില്‍ നിന്നും തിലകനെ മനപ്പൂര്‍വ്വം ഒഴിവാക്കപ്പെട്ടത്‌ ആര്‍ക്കു വേണ്ടി?
*തിലകനെ അഭിനയിപ്പിച്ചാല്‍ ഞങ്ങള്‍ അഭിനയിക്കില്ല എന്നു മലയാളത്തിലെ നടീ നടന്മാരെ കൊണ്ട് പറയിപ്പിക്കുന്നത് ആര് ? 

                        ഇതൊക്കെ ചോദ്യങ്ങള്‍ മാത്രമായി അവശേഷിക്കും എന്നത് മാത്രം ആണു സത്യം. കാരണം ഇതിനൊക്കെ ഉത്തരവാദികള്‍ ആയവരെ നമുക്കറിയാം. പക്ഷെ തൊടാന്‍ കഴിയാത്ത അത്ര ഉയരത്തില്‍ ആണു അത്തരം ആളുകളുടെ സ്ഥാനം. നമ്മുടെ തീരുമാനങ്ങളെ വരെ സ്വാധീനിക്കുവാന്‍ കഴിവ് ഉള്ളവര്‍ ആണു അവര്‍. അല്ലെങ്കില്‍ നമ്മളോട് ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യന്‍ നമുക്ക് ചുറ്റും ഇങ്ങനെ വെറുക്കപ്പെടുന്നത് എങ്ങനെ? 
                   
                       തിലകനെ തേജോവധം ചെയ്യുന്നവര്‍ പോലും , അമ്മയില്‍ നിന്ന് തിലകനെ പുറത്താക്കിയവര്‍ പോലും ആ നടന്‍റെ കഴിവിനെ പേടിക്കുന്നവര്‍ ആണ്. ബഹുമാനിക്കുന്നവര്‍ ആണ് . അതിനു തെളിവാണ് ശ്രദ്ധിയ്ക്കപ്പെടുന്ന കലാമൂല്യമുള്ള ചിത്രങ്ങളിലെ ഇപ്പോഴുമുള്ള തിലകന്‍ സാനിധ്യം.അതിനു തെളിവാണ് ഈയിടെ പുറത്തിറങ്ങിയ "ഇന്ത്യന്‍ രുപ്പി" എന്നാ ചിത്രം. ആ സിനിമ കണ്ടവരാരും ആ ചിത്രത്തിലെ തിലകനെ മറക്കാന്‍ സധ്യത ഇല്ല. അത്ര മനോഹരമായിരുന്നു ചിത്രത്തിലെ തിലകന്‍റെ അഭിനയം. ഒരിക്കലും മറക്കാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ തിലകന്‍ ആ ചിത്രത്തില്‍ നമുക്ക് ഒരുക്കി തന്നു... കണ്ണിനെ ഈറന്‍ അണിയിക്കുന്ന ആ രംഗങ്ങള്‍ മറ്റേതു നടനെ കൊണ്ട് അഭിനയിച്ചു കാണിയ്ക്കാന്‍ സാധിയ്ക്കും മലയാളത്തില്‍ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയില്‍ ?

                      മലയാള സിനിമയിലും തിലകന്‍റെ ജീവിതത്തിലും എന്തും നടന്നു കൊള്ളട്ടെ. അത് നമുക്ക് ശ്രദ്ധിയ്ക്കാം , അഭിപ്രായം പറയാം . എന്നിരുനാലും . നമ്മുക്ക് പോലും നിശ്ചയം ഇല്ലാത്ത കുറ്റങ്ങളുടെ പേരില്‍ ഒരു മനുഷ്യനെ ക്രൂശിക്കേണ്ട ആവശ്യം ഉണ്ടോ..? നമുക്ക് ആ മഹാ നടന്‍ തന്ന കഥാപാത്രങ്ങള്‍ ഓര്‍ത്തു പുളകം കൊള്ളാന്‍ തന്നെ നിരവധി ഉണ്ടെന്നിരിക്കെ മലയാളത്തിലെ നായക കഥാപാത്രങ്ങളില്‍ തിളങ്ങുന്ന താരങ്ങളെ അല്ലാതെ മറ്റാരുടെയും കഴിവ് കഴിവല്ലെന്ന് വിധിയ്ക്കുന്ന നമ്മളുടെ ഈ ചിന്ത മറ്റെണ്ടതല്ലേ. മലയാളികള്‍ എന്നും ഓരോരുത്തരുടെ കയ്യിലെ ചട്ടുകങ്ങള്‍ ആണ്. എന്നാല്‍ ആസ്വാദനത്തിന്റെ കാര്യത്തിലെങ്കിലും നമ്മള്‍ സ്വയം ചിന്തിയ്ക്കാന്‍ മിനക്കെടണ്ടേ എന്നു ചിന്തിക്കാന്‍ സമയമായി....    

                                മലയാളത്തിനു പ്രശസ്തി മാത്രം നേടി കൊടുത്ത മഹാനായ ഒരു നടന്‍ ആരുടയോക്കയോ പക്കല്‍ നിന്നും നീതിയ്ക്കായി കേഴുന്നത് കണ്ടിട്ടും മലയാളിക്ക് കുലുക്കം ഇല്ല . മലയാള ചിത്രങ്ങളില്‍ നിന്നും ആ മഹാനായ നടനെ പുറത്താക്കുന്നതിനു നമ്മള്‍ കൂട്ട് നില്‍ക്കണോ ?? എന്തൊക്കെയായാലും പ്രായമേറിയ ഒരാളോടും മോശമായി പെരുമാറി ശീലമില്ലാത്ത മലയാളിക്ക് ഇതെന്തു പറ്റി.? മലയാളം ടി വി ഷോ കളില്‍ മാത്രമായി ഒതുങ്ങപ്പെടുകയാണ് ., ദയനീയമായ മുഖ ഭാവത്തോടെ ആ മനുഷ്യന്‍ . മലയാള സിനിമയിലെ അനീതിയ്ക്കെതിരെ ശബ്ദം ഉയര്‍ത്തിയ ആ മനുഷ്യന്‍ ഇന്ന് അമ്പേ പരാജിതന്‍ ആണ്. സിനിമയിലെ ശീത യുദ്ധം കൊണ്ടല്ല തന്‍റെ ഒപ്പം നില്‍ക്കുമെന്ന് കരുതിയ പ്രബുദ്ധരായ നമ്മള്‍ മലയാളി ആസ്വാദകരുടെ മനം മാറ്റം കാരണം.

കടപ്പാട്: വിക്കിപീഡിയ

Monday, December 26, 2011

മാറ്റമില്ലാത്തവര്‍, മാറാത്തവര്‍


ഓര്‍മ്മകള്‍ പൂപ്പല്‍ പിടിപ്പിച്ചു ,
ചിന്തിയ ചോരയുടെ കറകള്‍ പേറി ,
വെയിലിലും മഴയിലും ചായം കുതിര്‍ന്നു ,
പാടെ തകര്‍ന്നു നില്‍ക്കുന്നു
മതിലുകള്‍.
ഒന്നല്ല ഒരായിരം മതിലുകള്‍.
നാടിനെ നെറുകയും കുറുകയും
ചരിഞ്ഞും വളഞ്ഞും കീറുന്ന മതിലുകള്‍ .
അല്ല. കീറിയിരുന്ന മതിലുകള്‍.
ഇന്നിവ മതിലല്ല. പാടെ തകര്‍ന്ന
ഉടയാത്ത കല്ലുകളുടെ കൂമ്പാരം മാത്രം.
സൂര്യനെ മറച്ചും കാറ്റിനെ തടഞ്ഞും
ഉയര്‍ന്നു നിന്നിരുന്ന ,
കാലത്തിന്‍റെ ഓര്‍മ്മകള്‍ പേറുന്ന
കല്ലുകളുടെ ചലനമറ്റ കൂമ്പാരം മാത്രം.
പാടെ തകര്‍ന്നത് മതിലുകള്‍ മാത്രം .
പല്ലുകള്‍ക്കിടയില്‍ കല്ലുകടി ഉണ്ടാക്കാന്‍
തകരാത്ത കല്ലുകള്‍ക്കിന്നും കഴിയുന്നു.
ഇന്നിവയെല്ലാം
നഷ്ട്ടപ്രതാപത്തിന്റെ ഓര്‍മകള്‍ പേറുന്ന
മതിലുകളുടെ ,
നാറ്റം പേറുന്ന സ്മാരക ശിലകള്‍ മാത്രം.
കല്ലുകളുടെ കൂമ്പാരതിനടിയില്‍
അണയാത്ത തീക്കനല്‍ ഇന്നുമുണ്ട് .
ഒരുനാള്‍ ആളിക്കത്താനുള്ള വെമ്പല്‍ലുമായി,
പ്രതാപ കാലത്തിന്‍റെ കഥകളുമായി .


*************************************************


പണ്ടിവ മാനത്തെ തൊടാതെ തൊട്ടിരുന്നു.
നാടിനെ വെട്ടിപുളന്നിരുന്നു.
തുടര്‍ച്ചകള്‍ ഇല്ലാതെ ഉയര്‍ന്നു നിന്നിരുന്ന
മതിലുകള്‍ ,
വെളുപ്പും ചുവപ്പും നിറമുള്ളവര്‍ വന്നു
വെടിമരുന്നുകള്‍ ചേര്‍ത്ത് ,
നാടാകെ യോജിപ്പിച്ച് ചേര്‍ത്ത് നിര്‍ത്തി .
ചാടിക്കടക്കുവാന്‍ വയ്യാത്ത വിധത്തില്‍
വീണ്ടും കല്ലുകള്‍ ചേര്‍ത്തിരുന്നു .
മാനത്തിനു കീഴെ പണിതിരുന്നു ,
അനവധി മുറികള്‍ , തടവറകള്‍ .
അവിടെ ജനങ്ങളെ വേര്‍തിരിച്ചിരുന്നു , ശിക്ഷിച്ചിരുന്നു .
മാനത്തെ സൂര്യന്‍റെ
ശോഭയുമായി വന്നവര്‍ ,
ഒരു മോട്ടതലയനും മഞ്ഞ പുതച്ചവനും
ഇത് കണ്ടു മൂകമായി കരഞ്ഞു നിന്നു...,
കണ്ണുനീര്‍ തുടച്ചു ചാടി എഴുനേറ്റു വന്നു.
ഇവരുടെ സൂര്യ ശോഭയ്ക്ക് പിന്നാലെ
അണിചേര്‍ന്നവരും
അവര്‍ക്ക് പിന്നാലെ ചേര്‍ന്ന
കഴുതകളും ചേര്‍ന്ന്
പാടിയും പൊരുതിയും
നാടാകെ മതിലുകള്‍ തകര്‍ത്തെറിഞ്ഞു .
വാശിയോടെ ഞരമ്പില്‍ വെള്ളം നിറച്ചു കൊണ്ട്.
ഉടയാത്ത മതിലുകള്‍
നാടിനെ രണ്ടായി പകുതെറിഞ്ഞു.
മതിലുകള്‍ക്കിര്പുറവും ആയുധങ്ങള്‍
ഊഴം കാത്തുകിടക്കുന്നു , അന്നും ഇന്നും.



******************************************************


ഇന്നിവ വെറും കല്‍ക്കുനകള്‍ മാത്രം
കനലുകള്‍ പേറുന്ന കല്ലുകള്‍ മാത്രം.
എങ്കിലും ചിലര്‍
കഷായ വസ്ത്രധാരികള്‍ ,
നെറ്റിയില്‍ പാപ തയമ്പുള്ളവര്‍ ,
കുരിശിന്റെ തണലില്‍ ഇരുക്കുന്നവര്‍ ,
മോട്ടതലയന്റെ പിന്‍ഗാമികള്‍,
മാര്‍ക്സിന്റെ ശത്രുക്കള്‍ ,
മഞ്ഞ പുതച്ചവനെ വിലക്ക് വാങ്ങിയോര്‍ ,
കല്ലുകടികളെ പ്രണയിക്കുന്നവര്‍.
കല്ലുകള്‍ വീണ്ടും ചേര്‍ത്ത് വയ്ക്കുന്നു.
മതിലുകള്‍ വീണ്ടും പണി തീര്‍ക്കുന്നു.
കാലം തെറ്റാതെ വാ തുറക്കുന്ന പെട്ടിയില്‍
മുന്നിലെത്താന്‍ ,
മുള്‍ക്കിരീടത്തിന്റെ മധുര്യമറിയാന്‍.
നാണം ഇല്ലാത്തവര്‍ നോക്കി നില്‍ക്കുന്നു,
ഇന്നും വിഴിപ്പു പേറുന്നു .
കഴുതകള്‍ നാം.