Sunday, January 1, 2012

നാനോ കവിതകള്‍



തറവാടി

തറയില്ലാതായതോടു കൂടെ ഞങ്ങള്‍
വാടാന്‍ തുടങ്ങി
വാടി കരിഞ്ഞവസാനം തറകളുമായി.

ചന്തം

ചന്തങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍
ചിന്തകള്‍ നമുക്ക് ബന്ധനങ്ങള്‍ ആവും.

വിദ്യാര്‍ഥി

പരീക്ഷക്കു വന്ന ഒരേ ഒരു ചോദ്യം
" വിദ്യാര്‍ഥിക്ക് നിര്‍വചനം എഴുതുക "
ഒന്നും എഴുതാത്ത പേപ്പര്‍ നല്‍കി
തലതല്ലി എഴുതുന്നവരുടെ ഇടയിലൂടെ
തല താഴ്ത്തി ഞാന്‍ നടന്നു.
റിസള്‍ട്ട്‌ വന്നപ്പോ ഞാന്‍ മാത്രം ജയിച്ചു, പഠിച്ചു.

കര കാണാത്ത കരച്ചില്‍

കരയുന്ന കുഞ്ഞിനെ പാല്‍ ഉള്ളുവെങ്കില്‍
കരയാനറിയുന്ന നീ കരയുക .
നിനക്ക് പാല് കിട്ടുന്നവരെ മാത്രമല്ല.
കരയനാവാത്ത കുഞ്ഞുങ്ങള്‍ക്കും
കരയാതെ പാല്‍ കിട്ടുന്ന നാള്‍ വരെ.

ജീവിതം

ഈ ജീവിതം എത്ര മനോഹരം ആയിരുന്നേനെ
എനിക്ക് ഈ ജീവന്‍ ഇല്ലായിരുന്നുവെങ്കില്‍ .

പുസ്തകം

ആയിരം താളുള്ള പുസ്തകം തിന്നു,
പഠിച്ചു നീ .
നീ നിന്നെ പഠിച്ചോ ??
നിന്നെ എഴുതിയവരെ പഠിച്ചോ??
നിന്നെ വായിക്കുന്നവരെ പഠിച്ചോ??

മഴ - ചളി

മനസ്സില്‍ മഴ കുളിമയേകി പെയ്തിറങ്ങി .
മനസ്സില്‍ അടങ്ങി കിടന്ന
പൊടിയെല്ലാം ചളിയായി .
ചളി ഉണങ്ങി പോടിഞ്ഞവസാനം
പൊടിയായി.