തറവാടി
തറയില്ലാതായതോടു കൂടെ ഞങ്ങള്‍
വാടാന്‍ തുടങ്ങി
വാടി കരിഞ്ഞവസാനം തറകളുമായി.
ചന്തം
ചന്തങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍
ചിന്തകള്‍ നമുക്ക് ബന്ധനങ്ങള്‍ ആവും.
വിദ്യാര്‍ഥി
പരീക്ഷക്കു വന്ന ഒരേ ഒരു ചോദ്യം
" വിദ്യാര്‍ഥിക്ക് നിര്‍വചനം എഴുതുക "
ഒന്നും എഴുതാത്ത പേപ്പര്‍ നല്കി
തലതല്ലി എഴുതുന്നവരുടെ ഇടയിലൂടെ
തല താഴ്ത്തി ഞാന്‍ നടന്നു.
റിസള്‍ട്ട് വന്നപ്പോ ഞാന്‍ മാത്രം ജയിച്ചു, പഠിച്ചു.
കര കാണാത്ത കരച്ചില്
കരയുന്ന കുഞ്ഞിനെ പാല് ഉള്ളുവെങ്കില്‍
കരയാനറിയുന്ന നീ കരയുക .
നിനക്ക് പാല് കിട്ടുന്നവരെ മാത്രമല്ല.
കരയനാവാത്ത കുഞ്ഞുങ്ങള്‍ക്കും
കരയാതെ പാല് കിട്ടുന്ന നാള് വരെ.
ജീവിതം
ഈ ജീവിതം എത്ര മനോഹരം ആയിരുന്നേനെ
എനിക്ക് ഈ ജീവന് ഇല്ലായിരുന്നുവെങ്കില്‍ .
പുസ്തകം
ആയിരം താളുള്ള പുസ്തകം തിന്നു,
പഠിച്ചു നീ .
നീ നിന്നെ പഠിച്ചോ ??
നിന്നെ എഴുതിയവരെ പഠിച്ചോ??
നിന്നെ വായിക്കുന്നവരെ പഠിച്ചോ??
മഴ - ചളി
മനസ്സില്‍ മഴ കുളിമയേകി പെയ്തിറങ്ങി .
മനസ്സില്‍ അടങ്ങി കിടന്ന
പൊടിയെല്ലാം ചളിയായി .
ചളി ഉണങ്ങി പോടിഞ്ഞവസാനം
പൊടിയായി.
തറയില്ലാതായതോടു കൂടെ ഞങ്ങള്‍
ReplyDeleteവാടാന്‍ തുടങ്ങി
വാടി കരിഞ്ഞവസാനം തറകളുമായി.
ബ്രാവോ...ബ്രാവോ...എന്റെ ശിഷ്യനെ കണ്ടത്തി!! ഇത് നാനോ യല്ല ഇതിന്റെ പേരാണ് ഹൈക്കു!! അഖില്‍ പൂരപ്പറമ്പില്‍ പോയ പോലെയുണ്ട് ഈ ബ്ലോഗ്...ഒരൊറ്റ കളറില്‍ എഴുതുക...ബാക്ക് ഗ്രൌണ്ട് കറുപ്പ് മാറ്റുക!
ReplyDeleteഎന്തോന്നാ ഈ ഹൈക്കു...???
Deleteമനസ്സില്‍ മഴ കുളിമയേകി പെയ്തിറങ്ങി .
ReplyDeleteമനസ്സില്‍ അടങ്ങി കിടന്ന
പൊടിയെല്ലാം ചളിയായി .
ചളി ഉണങ്ങി പോടിഞ്ഞവസാനം
പൊടിയായി.