" മുല്ലപ്പെരിയാര്‍ന്‍റെ അവസ്ഥ എന്തായി. ഇപ്പോഴാങ്ങാന്‍ പൊട്ടുമോ?"
ഇപ്പൊ വന്ന മെസ്സേജ് ആണ്.എന്താപ്പാ ഈ കുട്ടിക്ക് ഇപ്പൊ ഇങ്ങനെ തോനാന്‍..?
ഉടനെ തന്നെ റിപ്ല്യിച്ചു .
"എന്താടി ഇപ്പൊ ഇങ്ങനെ തോനാന്‍..?
"
പ്രബുദ്ധ കേരളം നേരിടുന്ന പെട്രോള്‍ വിലവര്‍ധന , വൈദ്യുതി വില വര്‍ദ്ധന,
അത് പോരാഞ്ഞ് പകലും രാത്രിയും ആയി രണ്ടു മണിക്കൂര്‍ വെച്ചുള്ള കറന്‍റ്
"കക്കല്‍""""'' , വല്ലാര്‍പാടം , മെട്രോ റയില്‍, മലപ്പുറത്തെ സ്കൂള്‍ സര്‍ക്കാരിനോ
അതോ വേറെ വല്ലവര്‍ക്കുമോ , അവശ്യ സാധന വില വര്‍ദ്ധന, കിട്ടുന്ന
സാധനത്തിലെ ഫ്രീ ആയി കിട്ടുന്ന ചത്ത ജീവികള്‍, വിപ്പിന്റെ വികൃതികള്‍ ,
എസ്റ്റേറ്റ്‌കള്‍ പാവപ്പെട്ട മൊതലാളിമാര്‍ക്ക് പതിച്ചു നല്‍കല്‍ , വിളപ്പില്‍ശാല,
ഫോണ്‍ ചോര്‍ത്തല്‍, മാധ്യമ സംസ്കാരം ഇല്ലായ്മ്മ തുടങ്ങിയ നൂറു
വിഷയങ്ങള്‍ പഠിച്ചിരുന്നു ഫേസ്ബുക്കില്‍ പയറ്റുന്ന എന്നെയും..., ഇതൊന്നും
അറിയാത്ത പോലെ നടന്നു കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് സ്പീച്ചുന്ന
മലയാളികളെയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞു ആ കുരുത്തം കെട്ടവളുടെ
മെസ്സേജ്.
ഇവള്‍ക്ക് ഇപ്പൊ എവടുന്നു കിട്ടി ഈ മുല്ലപ്പെരിയാര്‍... ...?
നമ്മുടെ കൈ പൊക്കാന്‍ സാധിക്കാത്ത മന്ത്രി പോലും ഇപ്പൊ ഇതൊന്നും
ഓര്‍ത്തു കാണില്ല.
" ഞാന്‍ ഇപ്പൊ എറണാകുളത്താ.... ഡാം പൊട്ടിയാല്‍ ഇവിടെ വരെ വെള്ളം
എത്തും എന്നൊക്കെയല്ലേ "കവര്‍സ്റ്റോറി" യില്‍ പറഞ്ഞിരിക്കുന്നത്.അത്
കൊണ്ട് ചോദിച്ചതാ.."
അവള്‍ മറുപടി തന്നു.
ഈ കവര്‍സ്റ്റോറി എന്ന് പറയുന്നത് ഏതേലും ചാനലിലെ ഓസിനു ഫ്ലാറ്റ്
അടിച്ചെടുത്ത മാധ്യമ പുലി നടത്തുന്ന പ്രോഗ്രാം ഒന്നും അല്ലാട്ടോ...
'ദെ പോയി .,ദാ വന്നു' സുരേഷണന്‍റെ സിനിമയും അല്ല.
അവള്‍ പറഞ്ഞ കവര്‍ സ്റ്റോറി ഞങ്ങളുടെ കോളേജ് മാഗസിന്‍റെ കവര്‍
സ്റ്റോറിയെ പറ്റിയാണ്.മുല്ലപ്പെരിയാര്‍ ഇന്ന് പൊട്ടുമോ, നാളെ പൊട്ടുമോ എന്ന്
കേരളത്ത ജനത മൊത്തം ഉറ്റു നോക്കികൊണ്ടിരുന്ന സമയതാണ് ഞങ്ങളുടെ
മാഗസിന്‍ വര്‍ക്ക് കൊടുമ്പിരി കൊണ്ട് നടക്കുന്നത്.... കഷ്ട്ടപ്പെട്ട്.., ബുദ്ധിമുട്ടി
മാഗസിനില്‍ കൊടുക്കാനുള്ള സൃഷ്ട്ടികള്‍ എല്ലാം തയ്യാറാക്കി ഇരിക്കുമ്പോഴാ
ആ ചോദ്യം വന്നത്.
" അല്ല എഡിറ്റരെ , നമ്മുടെ മാഗസിന്‍റെ കവര്‍ സ്റ്റോറി എന്തുവാ..?"
പണി പാളിയോ....? ഇനി ആ സാധനവും വേണോ..?
തിരക്കിട്ട ചര്‍ച്ചകള്‍, അഭിപ്രായങ്ങള്‍, എതിരഭിപ്രായങ്ങള്‍......,.....
ഒടുവില്‍ തീരുമാനം ആയി .
കവര്‍ സ്റ്റോറി മുല്ലപ്പെരിയാറിനെ പറ്റിതന്നെ.....
"കവര്‍ സ്റ്റോറി പൊലിപ്പിക്കാന്‍ മുല്ലപ്പെരിയാര്‍ നേരിട്ടു സന്ദര്‍ശിക്കണം"
കണ്ണില്‍ചോരയില്ലാത്ത ഒരു സാമ ദ്രോഹിക്കു അതായിരുന്നു ആവശ്യം
"എന്നാ സഖാവ് കൂടെ വാ" ഞാന്‍ സ്നേഹത്തോടെ വിളിച്ചു.
"അയ്യോ എനിക്ക് നീന്താന്‍ അറിയില്ല..., അല്ലേലും ആള്‍ക്കാര്‍ മരിക്കുന്നത്
കണ്ടാല്‍ എനിക്ക് അപ്പൊ തല കറങ്ങും" അവന്‍ വലിയൊരു പണിയും തന്നു
വിദഗ്ദമായി മുങ്ങി.
അങ്ങനെ മുല്ലപ്പെരിയാറിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.
*****************************************************************************************
ഉറങ്ങി കിടക്കുന്ന അച്ഛന്‍റെ കാലു നിറകണ്ണുകളുടെ തൊട്ടു വന്ദിച്ചു,
അമ്മയോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഇറങ്ങി. അവസാനമായി വീട്ടു
കോലായിലേക്ക് ഒന്ന് കൂടെ നോക്കി ഞാന്‍ യാത്രയായി. ഇനിയൊരു മടക്കം
ഉണ്ടാകുമോ....?
എന്തായാലും പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല.
എല്ലാ സമര പന്തലുകളും..., സമര നായകന്മാരെയും.., നാട്ടുകാരെയും
സന്ദര്‍ശിച്ചു അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി കുറെ ചിത്രങ്ങളും
എടുത്തു തിരിച്ചു നാട്ടില്‍ എത്തി. മരണഭയത്തില്‍ കഴിയുന്ന
മുല്ലപ്പെരിയാറിലെ വള്ളക്കടവ് നിവാസികള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട്
പുറത്തിറങ്ങിയ മാഗസിനും കവര്‍ സ്റ്റോറി യും ഹിറ്റ് ആയി. മാസങ്ങള്‍
ഇന്നത്തെ ദിവസം വരെ കടന്നു പോയി....
******************************************************************************************
ശരിയാണല്ലോ ആ 'കുരുത്തം കെട്ടവല്‍' ചോദിച്ചത്.... മുല്ലപ്പെരിയാര്‍ പിന്നെ
എവടെ മുങ്ങി പോയി...? ഈ മാധ്യമങ്ങളും ജനങ്ങളും ഒന്ന് രണ്ടു മാസം
കിടന്നു ടെന്‍ഷന്‍ അടിച്ചതൊക്കെ പിന്നെ എന്തിനു..????
ടെന്‍ടെന്‍ടെ...... ടെഡാഡാടെ.... ടെന്‍ ടെന്‍ ടെ ടെട്ട ദേടെ ..... സേതുരാമയ്യര്‍ മ്യൂസിക് മനസ്സില്‍ ലഡു പൊട്ടിച്ചു.....
സകലമാന സി ബി ഐ , സി ഐ ഡി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് അന്വേഷണത്തിന് ഇറങ്ങി.
മുല്ലപ്പെരിയാര്‍ പൊട്ടും, ദെ ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു കോലാഹലം
ഇറക്കിയപ്പോള്‍ ആര്‍ക്കൊക്കെ കിട്ടി ലാഭം..?
നോക്കാം ല്ലേ..
.
മുല്ലപ്പെരിയാര്‍ വിഷയത്തെ സമീപിച്ച ഞങ്ങള്‍ക്ക് ആദ്യം കിട്ടിയ ഉത്തരം
" ഓ ഇതൊക്കെ ഭൂ മാഫിയയുടെ കളികള്‍ ആണെന്നാണ്..."
അത് അന്വേഷിച്ചപോ ശരിയും ആണ്. കാരണം.., മുല്ലപ്പെരിയര്‍ ഡാം നും
ഇടുക്കി ഡാം നും ഇടയിലും ഡാം പൊട്ടിയാല്‍ വെള്ളത്തിന് അടിയിലാകാന്‍
പോകുന്ന സ്ഥലത്തിന്‍റെ അളവ് വളരെ വലുതാണ്. ഡാം പൊട്ടും എന്ന് വാര്‍ത്ത
വന്ന ഉടനെ പല എസ്റ്റേറ്റ് കളും ചുളു വിലയ്ക്ക് കച്ചവടം നടന്നു. ഇത് ഇത്
ഭൂമാഫിയ യുടെ കളി ആണെന്ന് പറയുന്നതില്‍ അപ്പൊ ചെറിയ സത്യം കാണാന്‍
സാധ്യത ഉണ്ടല്ലോ..
മറ്റൊരു കാരണം പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാം ന്‍റെ ടെണ്ടര്‍
തുകയാണ്. എഴുനൂറു കോടിയില്‍ അധികമാണ് പ്രതീക്ഷിക്കുന്ന തുക. കാല്‍
പണം നിലത്ത് വീണാല്‍ നക്കിയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ കണ്ണില്‍
ഇത്രയും വല്ല്യ തുക പതിഞ്ഞാല്‍........,.... കേരളം തന്നെ മുങ്ങി പോകും
എന്ന കണക്ക് ഉണ്ടാക്കാന്‍ അത്ര വല്ല്യ പണി ഉണ്ടോ...? ഈ സമയം തമിഴ്നാടില്‍
സ്വന്തമായി സ്ഥലങ്ങള്‍ ലഭിച്ച രാഷ്ട്രീയ മേലാളന്മാര്‍ പലരും ഉണ്ടെന്നതാണ് ,
മുല്ലപ്പെരിയാര്‍ സമര പന്തലുകളില്‍ നിന്നും അറിഞ്ഞത്.ഇതിനൊക്കെ പുറമേ
ഇപ്പൊ ഇതാ പുതിയ ഒരു വികടതരം കൂടെ മനസ്സില്‍ തോനിയിരിക്കുന്നു. അല്ല..,
എന്താന്ന് വെച്ചാല്‍..........,....,
മുല്ലെപ്പെരിയര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം തകരും എന്നും തകരില്ല എന്നും
രണ്ടു വാദങ്ങള്‍ ഉണ്ടായിരുന്നു. നൂറു വര്ഷം പിന്നിട്ട ഡാം തകരും എന്നാ
പ്രചാരണവും ഭൂകമ്പവും ഇത് ആദ്യത്തെ തവണ അല്ല ഉണ്ടാകുന്നതു. എന്നാല്‍
ഇത്ര കണ്ടു കേരള ജനതയെ അത് ഇന്ഫ്ലുന്‍സ് ചെയ്യിച്ചത് ഇത്തവണത്തെ
പ്രചാരണത്തോടെ ആയിരുന്നു എന്ന് മാത്രം. എല്ലായ്പ്പോഴും ഡാം തകരില്ല
എന്നാ വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന തമിഴ്‌നാട് ഇത്തവണയും അത് തന്നെ
പറഞ്ഞു. നമ്മള്‍ മുല്ലപ്പെരിയാറിനൊപ്പം ഇടുക്കിയും തകരും എന്നും പറഞ്ഞു.
അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ പലരും
എന്ത് പറഞ്ഞു എന്നും നമുക്ക് മറക്കാം. എന്നിരുന്നാലും നമ്മള്‍ ഇടുക്കി ഡാം
തകരും എന്ന് തന്നെ പറഞ്ഞു. നിറഞ്ഞു കവിഞ്ഞു നിന്ന ഇടുക്കി ഡാം
സുരക്ഷയ്ക്ക് എന്നാ പേരില്‍ തുറന്നു വിട്ടു. തുറന്നു വിടല്‍ ദിവസങ്ങളോളം
നീണ്ടു നിന്നു. പല വട്ടം തുറന്നു വിട്ടു. സാധാരണ സംഭരിച്ചു വെയ്ക്കേണ്ട
വെള്ളത്തിന്റെ അളവില്‍ നിന്നും വലിയ തോതില്‍ ജല നിരപ്പ് കുറയാന്‍ ഇത്
കാരണമായി. ഇതൊക്കെ അന്ന് ആ നല്ല ഗമണ്ടന്‍ മഴയിലും ഡാം വിഷയത്തിലും
നാം മനപ്പൂര്‍വ്വം വിസ്മരിച്ചു.
ഇനി ഇന്നത്തെ അവസ്ഥ പറയാം. ആവശ്യത്തിന് വൈദ്യതി ഇല്ലാതെ കേരളം
കേന്ദ്രത്തിന് മുന്നിലും തമിഴ്നാടിന്റെ മുന്നിലും, അങ്ങനെ വൈദ്യതി കിട്ടുമെന്ന്
തോനുന്ന എല്ലാ സ്ഥലത്ത് നിന്നും കിട്ടുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി.
ഇല്ലാത്ത മഴ ആ വൈദ്യുതി വാങ്ങലിനു വിശ്വാസ്യതയും നല്‍കി. ഇതോടൊപ്പം
തന്നെ കറന്‍റ് വിലയും കൂട്ടി പോരാത്തതിന് കട്ടും തുടങ്ങി. കാരണം പറഞ്ഞത്
കെ എസ് ഇ ബി നഷ്ട്ടത്തില്‍ ആണെന്നാണ്. എന്നാല്‍ ബോര്‍ഡ് നു സ്വകാര്യ
വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടാന്‍ ഉള്ള തുക
ഏതു പ്രതിസന്ധിയും പരിഹരിക്കാന്‍ പറ്റുന്ന മാര്‍ഗം ആണ്. അതൊന്നും
കണ്ടില്ല, അഥവാ അത്ര കണ്ടു പ്രായോഗികം അല്ല ആ കാര്യം. സമ്മതിക്കാം.
എന്നാല്‍ പറയുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോ വല്ല കാശും കയ്യില്‍
തടയാന്‍ സധ്യതയില്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്ന് സംശയം തോനിയാല്‍
തെറ്റുണ്ടോ ?. ഇതിനൊപ്പം തന്നെ ഇന്നലെ മുഖ്യമന്ത്രി മറ്റൊന്ന് കൂടെ പറഞ്ഞു.
കെ എസ് ഇ ബി കമ്പനി വത്കരിക്കാതെ മാര്‍ഗം ഇല്ലെന്നു. അതും വല്ല കുത്തക
മുതലാളി മാരും ഏറ്റെടുക്കും. അപ്പൊഴും വല്ലതും കയ്യില്‍ തടയാന്‍ സാധ്യത
ഉണ്ടല്ലേ.... ശോ... അത് മാത്രമല്ല. കമ്പനി വത്കരിച്ചാല്‍ യൂണിറ്റിനു
ഇപ്പോഴുള്ളതിന്റെ മിനിമം എത്ര മടങ്ങ് വില കൂടും എന്നത്
പറഞ്ഞറിയിക്കാന്‍ പറ്റില്ല. തോനുന്ന വില കൂട്ടാം. അത് നമ്മുടെ സര്‍ക്കാര്‍
അഗീകരിക്കണം. അത് അഗീകരിക്കാന്‍ വേണ്ടി ഭരിക്കുന്ന പാര്‍ടിക്ക് എത്ര
കൊടുക്കാനും നമ്മുടെ കുത്തകകള്‍ നോക്കും എന്നും ഉറപ്പല്ലേ.. അപ്പൊ സംഗതി
രണ്ടു ചക്രം കയ്യില്‍ തടയുന്ന ഏര്‍പ്പാട് ആണല്ലേ... അപ്പൊ പാര്‍ട്ടിക്കാര് എന്താ
ചുമ്മാ ഇരിക്കുമോ..... ചക്കരകുടം നിറഞ്ഞു കവിഞ്ഞങ്ങനെ ഇരിക്കുമ്പോ ഒന്ന്
കൈ മുക്കാത്ത രാഷ്ട്രീയക്കാരുണ്ടോ...???? ഉണ്ടോന്നു...???
അപ്പൊ മുല്ലപ്പെരിയാര്‍ വഴി ഇത്രയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ..????
ആ ആര്‍ക്കറിയാം... ഈ കുരുട്ടു ബുദ്ധിയില്‍ അങ്ങനെ ഒക്കെ തോനുന്നു...... ഇത്
എന്‍റെ മാത്രം അഭിപ്രായം ആണ് കേട്ടോ......
മരണഭീതിയില്‍ കഴിയുന്ന വള്ളക്കടവ് നിവാസികളുടെ കണ്ണുനീര്‍ എന്‍റെ
മുന്നില്‍ കണ്ടവന്‍ ആണ്ഞാന്‍.,. അപ്പൊ അത് മറന്നു കൊണ്ടല്ല ഇത് എഴുതുന്നത്.
പക്ഷെ തല്‍ക്കാലം വികാരത്തിന്‍റെ വേലിയേറ്റം ഞാന്‍ മറക്കുന്നു.
മരണ ഭയത്തില്‍ സ്വന്തം മക്കളെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ഉറങ്ങാതെ രാത്രി
തള്ളി നീക്കുന്ന വള്ളക്കടവിലെ അമ്മമാരേ... നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിച്ച
മാഗസിനും ഈ തെറ്റിനുള്ള പ്രായശ്ചിത്തമായി ഒരു തുള്ളി കണ്ണുനീരുമായി
ഒരിക്കല്‍ കൂടെ ഞാന്‍ നിങ്ങള്ക്ക് മുന്നില്‍ വരും.
വള്ളക്കടവ് ഗ്രാമത്തിലേക്കുള്ള കവാടം |
ഇഷ്ടായി ഈ കഥ ചങ്ങായി
ReplyDeleteചങ്ങായീ, ലേഖനം നന്നായി..
ReplyDeleteമുല്ലപ്പെരിയാറൊന്നും ഇപ്പൊ അടുത്ത കാലത്തൊന്നും പൊട്ടില്ല...
ReplyDeleteലേഖനം നന്നായി... ആശംസകൾ
അംഗതി കലക്കീട്ടുണ്ട് ട്ടാ.. മുല്ലപ്പെരിയാര്‍ പൊട്ടിയെങ്കില്‍ ചില മുതലക്കണ്ണീരൊഴുക്കലുകള്‍ കാണാനായേനേ..ചെറ്റകള്‍..
ReplyDeleteനല്ല ലേഖനം നല്ല ചിന്ത,,, എന്ത് പൊട്ടിയാലും അവന്‍റെ ഒക്കെ പോകെറ്റ് നിറയണം എന്നാ ചിന്ത അല്ലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും, അത് കൊണ്ട് എന്തും സംഭവിക്കാം
ReplyDeleteഇഷ്ടായി
ReplyDeleteആശംസകൾ
മുല്ലപെരിയാര്‍ പോട്ടില്ല എന്ന് 'അമ്മ' പറഞ്ഞത് നമ്മള്‍ക്ക് വിശ്വസിക്കാം. 'അമ്മ' പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലാലോ.
ReplyDeleteഡാമിനെ കുറിച്ചും മറ്റും ശാസ്ത്രീയമായി അറിയാവുന്ന ചിലരോട് ഈ പ്രശ്നം കൊടുമ്പിരി കൊണ്ടിരിയ്ക്കുമ്പോള്‍ ഞാന്‍ ചോദിച്ചതായിരുന്നു - ഡാം പൊട്ടാനുള്ള സാധ്യതകളെക്കുറിച്ച് - വളരെ സീനിയര്‍ ആയ ഒരെന്ജിനിയര്‍ പറഞ്ഞത് അത് അങ്ങിനെ പെട്ടന്നൊന്നും പൊട്ടില്ലെന്നാണ്
ReplyDeleteവാട്ടര്‍ അധോരിട്ടിയിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞത് ഇതൊക്കെ ഭൂ മാഫിയയും രാഷ്ട്രീയക്കാരും കൂടിയുള്ള ഒത്തു കളിയാണെന്നാണ് ...
ഇപ്പൊ ഈ വിഷയത്തെ കുറിച്ച് ആരും ഒന്നും മിണ്ടാതിരിയ്ക്കുന്നത് കാണുമ്പോള്‍ മേല്‍ പറഞ്ഞ ആളുകള്‍ പറഞ്ഞതല്ലേ സത്യമെന്ന് തോന്നുന്നു... ഡാമിന്റെ സമീപ പ്രദേശത്തു താമസിയ്ക്കുന്നവരെക്കുറിച്ചു ഓര്‍ക്കതെയല്ല ഈ പറഞ്ഞതൊന്നും... അതിനെക്കുറിച്ച് ഞാന്‍ എഴുതിയത് ഇതാ ഇവിടെയുണ്ട് - http://nishdil.blogspot.in/2011/11/blog-post_30.html
എന്തായാലും നാട് ഭരിയ്ക്കുന്നവര്‍ക്ക് നാടിനെ കുറിച്ചും നാട്ടാരെ കുറിച്ചും വലിയ ചിന്തയൊന്നുമില്ല എന്നാണ് പൊതുവേയുള്ള തോന്നല്‍ ....
നല്ല ലേഖനം നല്ല ചിന്ത,
ReplyDeleteമുല്ലപെരിയാര്‍ പോട്ടില്ല എന്ന് 'അമ്മ' പറഞ്ഞത് നമ്മള്‍ക്ക് വിശ്വസിക്കാം. 'അമ്മ' പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലാലോ.
ആശംസകൾ
എന്തിനാണ് അക്ഷരങ്ങള്‍ക്ക് ഒരു highlighting. അത് ഒഴിവാക്കൂ..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്റെ നിലപാടുകള്‍ വിശദമായി മനസ്സിലാക്കുമ്പോഴാണ് നമ്മുടെ വാദങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാന്‍ കഴിയുന്നത്. കേസില്‍ നമ്മുടെ ഭാഗത്തെ ഈ പൊള്ളത്തരങ്ങള്‍ തന്നെയായിരുന്നു സുപ്രീം കോടതി എടുത്തു കാണിച്ചതും. അതും പക്ഷെ നമ്മള്‍ വികാരപരമായാണ് സ്വീകരിച്ചത്.. രാഷ്ട്രീയ മുതലെടുപ്പ്. അത് മാത്രമാണ് വിവാദങ്ങളുടെ സ്വന്തം നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത്.. കൂടുതല്‍ വിശദമായ പഠനം ഈ വിഷയം ആവശ്യപ്പെടുന്നു..
ReplyDeleteനമ്മള്‍ പരസ്പരം പരിചയപ്പെട്ട് പങ്ക് വെച്ച ആദ്യ ബ്ലോഗുകള്‍ ഒരേ വിഷയം കൈകാര്യം ചെയ്യുന്നു! എത്ര ആകസ്മികവും ആശ്ചര്യജനകവും! അല്ലേ? എന്തൊക്കെയോ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് തോന്നിത്തോന്നിയാണ് ഞാന്‍ കഥയിലേയ്ക്കെത്തിയത്. അതൊക്കെ വീണ്ടും ഉറപ്പിക്കുന്നു ഈ ബ്ലോഗ്. ജസ്റ്റിസ് തോമസിന്റെ വിശദീകരണം ജനങ്ങളിലേയ്ക്ക് നേരെചൊവ്വേ എത്തുവാന്‍ പോലും ദൈനം ദിന മാധ്യമങ്ങളെ അനുവദിക്കുന്നില്ല. അതോ മാധ്യമങ്ങള്‍ ചെയ്യാത്തതോ? എന്തായാലും നമ്മള്‍ ശരിക്കും മറ്റുള്ളവരുടെ കൈയ്യിലെ പാവകളായി. എന്തൊക്കെയായിരുന്നു.. കോഴിയെപ്പിടിക്കുന്നു, മുട്ടയിടീക്കുന്നു..! അങ്ങനെയങ്ങനെ. ഇപ്പോ സ്വസ്ഥം സമാധാനം. ഡാം പൊട്ടുമോയെന്ന് ആരും ഓര്‍ക്കുന്നുപോലുമില്ല.
ReplyDeleteവസ്തുതാ പരമായ തെളിവുകള്‍ ശേഖരിച്ചാല്‍ തമിഴ്നാടിനു വേണ്ടി ഉണ്ടാക്കിയ ഡാം ആണ് മുല്ലപെരിയാര്‍ എന്ന് ബോധ്യപ്പെടും .പക്ഷെ രണ്ടു നാടുകളും തമ്മിലുള്ള തര്‍ക്കങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും കൂടി ആയപ്പോള്‍ ചര്‍ച്ചകള്‍ അല്ലാതെ യാതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.ന്യൂസ് ചാനലുകള്‍ക്ക് വിഷയ ദരിദ്രമുണ്ടാകുംപോള്‍ മാത്രം ഓര്കുന്ന വിഷയമായിരിക്കുന്നു ഇന്നു മുല്ലപ്പെരിയാര്‍ .സത്യാവസ്ഥ മൂടി വെച്ച് നടനമാടുന്ന ചിലരുടെ വിവാദപരമായ സമീപനങ്ങള്‍ ആണ് പ്രശ്നങ്ങള്‍ ഇത്രയും വഷളാക്കിയത് .നല്ല ലേഖനം അഖില്‍ .
ReplyDeleteഎഴുത്ത് നന്നായി... അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക.
ReplyDeleteകൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ.....
“മുല്ലപെരിയാര്‍ ഡാം” എന്തായിരുന്നു കഴിഞ്ഞ വര്ഷം നടത്തിയ കോലാഹലങ്ങള്‍!!!!!!
ReplyDeleteഇപ്പൊ പൊട്ടും കേരളം രണ്ടാവും മൂന്നാവും എന്തെല്ലാം പറഞ്ഞു! ( മലപ്പുറംകത്തി, മെഷീന്‍ഗണ്, ബോംപ്, ഓലകെടെമൂട് ) ജോസഫും, മാണിയും, ബിജിമോളും, കൂടെ അച്ചുമാമനും, പോരാത്തതിന് സോളിടാരിറ്റിയും, എല്ലാറ്റിനും ചൂട്ട് പിടിക്കാന്‍ ഭരണകൂടവും, എല്ലാവരും കൂടി ഉറഞ്ഞു തുള്ളി ഡാം പോട്ടാതിരിക്കാന്‍. എരിതീയില്‍ എണ്ണ ഒഴിക്കാന്‍ കുറെ ചാനലുകാരും കൈഅടിക്കാന്‍ മാധ്യമ പടയും പോരെ പൂരം!!! കൂടുതല്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്കുക !
http://saleemmoideen.blogspot.in/2012/08/blog-post_25.html
ചങ്ങായി ഉഷാറായി എഴുതി ! പുതിയ എഴുത്തുകാരായ നമ്മെ പോലുള്ളവര്‍ക്ക് അക്ഷര തെറ്റുകള്‍ വരും ശ്രദ്ധിക്കുക !
നന്നായി എഴുതുന്നുണ്ടല്ലോ..കൊള്ളാം
ReplyDeleteനല്ല വിശകലനങ്ങൾ
ReplyDelete